Connect with us

covid in kerala

സംസ്ഥാനത്ത് 128 പേര്‍ക്ക് കൂടി കൊവിഡ്

സംസ്ഥാനത്തെ ആകെ കൊവിഡ് ആക്ടീവ് കേസുകളുടെ എണ്ണം 3128 ആയി.

Published

|

Last Updated

തിരുവനന്തപുരം| കേരളത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 128 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ആക്ടീവ് കേസുകള്‍ 3128 എണ്ണമായി. ഒരു കൊവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്തെ 77 ശതമാനം കൊവിഡ് രോഗികളും കേരളത്തില്‍ നിന്നാണ്. രാജ്യത്താകെ 312 കേസുകളാണ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിലും കൊവിഡ് കേസുകളില്‍ വര്‍ധനവാണുള്ളത്. ഇന്നലെ 50 പുതിയ കേസുകള്‍ സ്ഥിരീകരിച്ചു. കൊവിഡിന്റെ പുതിയ വകഭേദമായ ജെഎന്‍1 ആശങ്ക വേണ്ടെന്നാണ് ആരോഗ്യമന്ത്രാലം പറയുന്നത്. എന്നാല്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്

 

 

 

 

Latest