Connect with us

Education

ബി എസ് എഫിൽ 1,284 ഒഴിവുകൾ

സ്ത്രീകൾക്കും അവസരം. അവസാന തീയതി മാർച്ച് 26. വിശദവിവരങ്ങൾക്ക് https://rectt.bsf.gov.in

Published

|

Last Updated

ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിൽ കോൺസ്റ്റബിൾ (ട്രേഡ്‌സ്മാൻ) തസ്തികയിൽ 1284 ഒഴിവ്. കോബ്ലർ, ടെയ്‌ലർ, കുക്ക്, വാട്ടർ കാരിയർ, വാഷർമാൻ, ബാർബർ, സ്വീപ്പർ, വെയ്റ്റർ തസ്തികകളിലാണ് ഒഴിവ്. പുരുഷന്മാർക്ക് 1,220, സ്ത്രീകൾക്ക് 64 വീതമാണ് ഒഴിവ്. മാർച്ച് 26നകം ഓൺലൈനായി അപേക്ഷിക്കണം. ഒഴിവുകളുടെ എണ്ണത്തിൽ മാറ്റം വന്നേക്കാം.

യോഗ്യത– പത്താംക്ലാസ്സ് ജയം, തത്തുല്യം, ബന്ധപ്പെട്ട ട്രേഡിൽ പരിചയം, ട്രേഡ് സെറ്റ് വിജയം.

ശാരീരിക യോഗ്യത- പുരുഷൻ: ഉയരം 165 സെ മി, നെഞ്ചളവ് 75-80 സെ മി, എസ് ടി വിഭാഗത്തിന് ഉയരം 160 സെ മി, നെഞ്ചളവ് 75-80 സെ മി.

സ്ത്രീ- ഉയരം 155 സെ മി, എസ് ടി വിഭാഗത്തിന് ഉയരം 148 സെ. മി, തൂക്കം ഉയരത്തിനും പ്രായത്തിനും ആനുപാതികം. അർഹർക്ക് ഇളവ്.

ശമ്പളം- 21,700-69,100 ആനുകൂല്യങ്ങൾ. പ്രായം- 18-25 സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവ്. വിദ്യാഭ്യാസ, ശാരീരിക യോഗ്യത സംബന്ധിച്ച വിശദവിവരങ്ങൾക്ക് https://rectt.bsf.gov.in