cpm state conference
യുവരക്തവുമായി സി പി എം; റഹീമും സാനുവും, ചിന്തയും സംസ്ഥാന സമിതിയില്‍
എം സ്വരാജും റിയാസും സെക്രട്ടേറിയറ്റില്‍; പ്രായപരിധി കര്‍ശനമായി നടപ്പാക്കി

കൊച്ചി | പാര്‍ട്ടി സംഘടനാ രംഗത്ത് യുവാക്കള്‍ക്ക് വലിയ പങ്കാളിത്തം നല്‍കി സി പി എം. കൊച്ചിയില്‍ നടക്കുന്ന സി പി എം സംസ്ഥാന സമ്മേളനത്തിലാണ് ചരിത്ര തീരുമാനം. പാര്‍ട്ടിയുടെ 89 അംഗ സംസ്ഥാന സമിതിയിലേക്കും സെക്രട്ടേറിയറ്റിലേക്കും നിരവധി പുതുമുഖങ്ങളാണ് വരുന്നത്. 75 എന്ന പ്രായപരിധി കൃത്യമായി പാലിച്ച് 13 പേരെ സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഈ ഒഴിവിലേക്കെല്ലാം കൂടുതലും പരിഗണിക്കപ്പെട്ടിരിക്കുന്നത് യുവാക്കളെയാണ്. നേരത്തെ പ്രതീക്ഷിച്ചത് പോലെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനെ സമ്മേളനം തിരഞ്ഞെടുത്തു. മൂന്നാം തവണയാണ് കോടിയേരി സംസ്ഥാന സെക്രട്ടറിയാകുന്നത്. ആലപ്പുഴ സമ്മേളനത്തില്‍ ആദ്യം സെക്രട്ടറിയായ കോടിയേരി പിന്നീട് തൃശൂര്‍ സമ്മേളനത്തിലും സ്ഥാനം നിലനിര്‍ത്തുകയാണ്.
16 പേരാണ് സംസ്ഥാന കമ്മിറ്റിയില്‍ പുതുതായി എത്തിയത്. ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം., എസ് എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു, ഒ ആര്‍ കേളു, പി ശശി, എം എം വര്‍ഗീസ്, കെ കെ ലതിക, എ വി റസല്‍, സി വി വര്‍ഗീസ്, വി ജോയ്, പനോളി വത്സന്‍, കെ എന്‍ ഗണേഷ്, രാജു എബ്രഹാം, കെ അനില്‍കുമാര്‍, ചിന്ത ജെറോം, ഇ എന്‍ സുരേഷ് ബാബു, കെ എസ് സലീഖ തുടങ്ങിയവരാണ് പതുമുഖങ്ങളായി സംസ്ഥാന സമിതിയില്‍ എത്തിയത്. രാജ്യസഭ എം പി ജോണ്‍ ബ്രിട്ടാസിനേയും വിജു കണ്ടകൈയേയും പ്രത്യേക ക്ഷണിതാവായി സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി.
17 അംഗ സെക്രട്ടേറിയറ്റിനെ സമ്മേളനം തിരഞ്ഞെടുത്തു. എട്ട് പുതുമുഖങ്ങളാണ് സെക്രട്ടേറിയറ്റിലുള്ളത്. മന്ത്രിമാരായ പി കെ വാസവന്‍, മുഹമ്മദ് റിയാസ്, സജി ചെറിയാന്‍ പാര്‍ട്ടിയിലെ യുവനിരകളില്‍ ശ്രദ്ധേയനായ എം സ്വരാജ്, പി കെ ബിജു, ആനാവൂര്‍ നഗപ്പന്‍, പുത്തലത്ത് ദിനേശന്‍, കെ കെ ജയചന്ദ്രന്‍ എന്നിവരാണ് പുതുതായി സെക്രട്ടേറിയറ്റിലുള്ളത്.
പിണറായി വിജയന്‍ ഒഴികെ 75 വയസ് പിന്നിട്ട എല്ലാവരേയും സി പി എം സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കി. മുഖ്യമന്ത്രി എന്ന നിലയിലാണ് പിണറായി വിജയന് ഇളവ് നല്‍കിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പിന് മുമ്പ് നിരവധി പ്രമുഖര്‍ക്ക് പാര്‍ട്ടി സീറ്റ് നിഷേധിച്ചിരുന്നു. തുടര്‍ ഭരണം ലഭിച്ചപ്പോള്‍ കഴിഞ്ഞ മന്ത്രിസഭയിലെ മന്ത്രിമാരെയെല്ലാം മാറ്റിനിര്‍ത്തി. ഇപ്പോള്‍ 75 വയസ് കഴിഞ്ഞവരെ സംസ്ഥാന സമിതിയില്‍ നിന്ന് മാറ്റിനിര്‍ത്തുന്നതിലൂടെ ഒരു തലമുറ മാറ്റത്തിന് പൂര്‍ണമായും സി പി എം തയ്യാറായിരിക്കുകയാണ്. പി കരുണാകരന്‍ വൈക്കം വിശ്വസന്‍, ജി സുധാകരന്‍, ആനത്തലവട്ടം ആനന്തന്‍ തുടങ്ങിയവരെല്ലാം ഒഴിവാക്കപ്പെട്ടിരിക്കുകയാണ്. ഇവരില്‍ ജി സുധാകരനടക്കമുള്ള ചിലരെ സംസ്ഥാന സമിതിയില്‍ പ്രത്യേക ക്ഷണിതാക്കളാക്കിയേക്കുമെന്നും റിപ്പോര്‍ട്ട്. ഇതില്‍ തന്നെ സമിതിയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ജി സുധാകരന്‍ പാര്‍ട്ടിക്ക് കത്തയച്ചിരുന്നു.
സംസ്ഥാന സമിതിക്ക് പുറമെ സംസ്ഥാന സെക്രട്ടേറിയറ്റും ഇന്ന് തിരഞ്ഞെടുത്തേക്കും. സെക്രട്ടേറിയറ്റിലും പല പ്രമുഖരേയും മാറ്റിനിര്‍ത്തുമെന്നാണ് വിവരം. എം സ്വരാജ് അടക്കമുള്ള യുവാക്കള്‍ സെക്രട്ടേറിയറ്റില്‍ എത്തുമെന്നാണ് വിവരം.
സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങള്‍
- പിണറായി വിജയന്‍
- കോടിയേരി ബാലകൃഷ്ണന്‍
- ഇ പി ജയരാജന്‍
- ടി എം തോമസ് ഐസക്
- പി കെ ശ്രീമതി
- എ കെ ബാലന്‍
- ടി പി രാമകൃഷ്ണന്‍
- കെ എന്‍ ബാലഗോപാല്‍
- പി രാജീവ്
- കെ കെ ജയചന്ദ്രന്‍
- ആനാവൂര്‍ നാഗപ്പന്‍
- വി എന്‍ വാസവന്‍
- സജി ചെറിയാന്‍
- എം സ്വരാജ്
- മുഹമ്മദ് റിയാസ്
- പി കെ ബിജു
- പുത്തലത്ത് ദിനേശന്‍
- പിണറായി വിജയന്‍
- കോടിയേരി ബാലകൃഷ്ണന്‍
- ടി എം തോമസ് ഐസക്
- ഇ പി ജയരാജന്‍
- പി കെ ശ്രീമതി
- എം സി ജോസഫൈന്‍
- എ വിജയരാഘവന്‍
- കെ കെ ശൈലജ
- എളമരം കരീം
- എ കെ ബാലന്‍
- എം വി ഗോവിന്ദന്‍
- ബേബി ജോണ്‍
- ടി പി രാമകൃഷ്ണന്‍
- കെ എന്‍ ബാലഗോപാല്‍
- പി രാജീവ്
- സ കെ രാധാകൃഷ്ണന്‍
- കെ പി സതീഷ് ചന്ദ്രന്‍
- എ വി ബാലകൃഷ്ണന്‍ മാസ്റ്റര്‍
- സി എച്ച് കുഞ്ഞമ്പു
- എം വി ജയരാജന്‍
- പി ജയരാജന്‍
- കെ കെ രാഗേഷ്
- ടി വി രാജേഷ്
- എ എന്‍ ഷംസീര്‍
- പി ഗഗാറിന്‍
- സി കെ ശശീന്ദ്രന്‍
- പി മോഹനന്‍ മാസ്റ്റര്‍
- പി സതീദേവി
- എ പ്രദീപ് കുമാര്‍
- പി എ മുഹമ്മദ് റിയാസ്
- ഇ എന്‍ മോഹന്‍ദാസ്
- പി കെ സൈനബ
- പി ശ്രീരാമകൃഷ്ണന്‍
- പി നന്ദകുമാര്‍
- സി കെ രാജേന്ദ്രന്‍
- എം എന്‍ കൃഷ്ണദാസ്
- എം ബി രാജേഷ്
- എ സി മൊയ്തീന്‍
- എന്‍ ആര്‍ ബാലന്‍
- പി കെ ബിജു
- എം കെ കണ്ണന്‍
- സി എന്‍ മോഹനന്‍
- കെ ചന്ദ്രന്‍പിള്ള
സി എം ദിനേശ്മണി - എസ് ശര്‍മ്മ
- എം സ്വരാജ്
- ഗോപി കോട്ടമുറിയ്ക്കല്‍
- കെ കെ ജയചന്ദ്രന്‍
- കെ പി മേരി
- വി എന്‍ വാസവന്‍
- ആര്‍ നാസര്‍
- സജി ചെറിയാന്‍
- സി ബി ചന്ദ്രാബാബു
- സി എസ് സുജാത
- കെ പി ഉദയഭാനു
- എസ് സുദേവന്‍
- പി രാജേന്ദ്രന്‍
- ജെ മേഴ്‌സിക്കുട്ടിയമ്മ
- കെ രാജഗോപാല്‍
- കെ വരദരാജന്‍
- എസ് രാജേന്ദ്രന്‍
- സൂസന്‍കോടി
- കെ സോമപ്രസാദ്
- എം എച്ച് ഷാരിയാര്‍
- ആനാവൂര്‍ നാഗപ്പന്‍
- എം വിജയകുമാര്‍
- കടകംപള്ളി സുരേന്ദ്രന്‍
- ടി എന്‍ സീമ
- വി ശിവന്‍കുട്ടി
- ഡോ. വി ശിവദാസന്‍
- കെ സജീവന്‍
- പുത്തലത്ത് ദിനേശന്‍
- എം എം വര്‍ഗ്ഗീസ്
- എ വി റസ്സല്‍
- ഇ എന്‍ സുരേഷ് ബാബു
- സി വി വര്‍ഗ്ഗീസ്
- പനോളി വത്സന്‍
- രാജു എബ്രഹാം
- എ എ റഹീം
- വി പി സാനു
- ഡോ. കെ എന്‍ ഗണേഷ്
- കെ എസ് സലീഖ
- കെ കെ ലതിക
- പി ശശി
- കെ അനില്‍കുമാര്‍
- വി ജോയ്
- ഒ ആര്‍ കേളു
- ഡോ. ചിന്ത ജെറോം
ക്ഷണിതാക്കള്‍
- ജോണ്‍ ബ്രിട്ടാസ്
- ബിജു കണ്ടക്കൈ
പ്രത്യേക ക്ഷണിതാക്കള്‍
- വി എസ് അച്യുതാനന്ദന്‍
- വൈക്കം വിശ്വന്‍
- പി കരുണാകരന്‍
- ആനത്തലവട്ടം ആനന്ദന്‍
- കെ ജെ തോമസ്
- എം എം മണി
സംസ്ഥാന സമിതിയിൽനിന്ന് ഒഴിവാക്കിയവർ:
- വൈക്കം വിശ്വൻ (കോട്ടയം)
- കെ.പി.സഹദേവൻ (കണ്ണൂർ)
- പി.പി.വാസുദേവൻ (മലപ്പുറം)
- ആർ.ഉണ്ണികൃഷ്ണപിള്ള (പത്തനംതിട്ട)
- ജി.സുധാകരൻ
- കോലിയക്കോട് കൃഷ്ണൻ നായർ
- സി.പി.നാരായണൻ
- കെ.വി.രാമകൃഷ്ണൻ (പാലക്കാട്)
- എം.ചന്ദ്രൻ (പാലക്കാട്)
- ആനത്തലവട്ടം ആനന്ദൻ
- എം.എം.മണി
- കെ.ജെ.തോമസ്
- പി.കരുണാകരൻ
പുതുതായി തിരഞ്ഞെടുക്കപ്പെട്ടവർ
- എം എം വർഗീസ്
- എ വി റസ്സൽ
- ഇ എൻ സുരേഷ് ബാബു
- സിവി വർഗീസ്
- പനോളി വത്സൻ
- രാജു എബ്രഹാം
- എ എ റഹീം
- വിപി സാനു
- ഡോ കെ എൻ ഗണേഷ്
- കെ എസ് സലീഖ
- കെ കെ ലതിക
- പി ശശി
- കെ അനിൽകുമാർ
- വി ജോയ്
- ഒ ആർ കേളു
- ഡോ ചിന്ത ജെറോം