National
ആന്ധ്രാപ്രദേശിൽ ഉഗാദി ഘോഷയാത്രക്കിടെ 13 കുട്ടികൾക്ക് വൈദ്യുതാഘാതമേറ്റു
വ്യാഴാഴ്ച രാവിലെയാണ് സംഭവം.

അമരാവതി | ആന്ധ്രാപ്രദേശില്‍ വൈദ്യുതാഘാതമേറ്റ് 13 കുട്ടികള്‍ക്ക് പരുക്ക്. ഉഗാദി ഘോഷയാത്രയില്‍ രഥയാത്രക്കിടെയാണ് ഹൈ വോള്‍ട്ടേജ് വൈദ്യുത കമ്പിയില്‍ തട്ടി 13 കുട്ടുകള്‍ക്കും പരുക്കുണ്ടായത്. കുര്‍ണൂല്‍ ജില്ലയിലെ ചിന്ന തേക്കൂര്‍ ഗ്രാമത്തില്‍ വ്യാഴാഴ്ച രാവിലെയാണ് സംഭവം.
വൈദ്യുതാഘാതമേറ്റ പതിമൂന്നുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികളുടെ ആരോഗ്യനില തൃപ്ത്തികരമാണ്.
---- facebook comment plugin here -----