National
'ഇന്ത്യ' യെ നയിക്കാന്‍ 13 അംഗ സമിതി; ഗാന്ധി കുടുംബത്തില്‍ നിന്നും സി പി എമ്മില്‍ നിന്നും അംഗങ്ങളില്ല
കെ സി വേണുഗോപാലാണ് സമിതിയിലെ കോണ്‍ഗ്രസ് അംഗം.
ന്യൂഡല്‍ഹി | ‘ഇന്ത്യ’ മുന്നണിയുടെ ഏകോപനത്തിന് 13 അംഗ സമിതി. സമിതിക്ക് കണ്‍വീനര്‍ ഇല്ല. ഗാന്ധി കുടുംബത്തില്‍ നിന്ന് അംഗങ്ങളില്ല. കെ സി വേണുഗോപാലാണ് സമിതിയിലെ കോണ്‍ഗ്രസ് അംഗം.
ശരദ്പവാര്‍, തേജസ്വി യാദവ്, ഹേമന്ത് സോറന്‍, എം കെ സ്റ്റാലിന്‍ എന്നിവര്‍ സമിതിയിലുണ്ട്. സി പി ഐയില്‍ നിന്ന് ഡി രാജ അംഗമാണ്. സി പി എം പ്രതിനിധി സമിതിയില്‍ ഇല്ല.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിക്കാന്‍ മുന്നണി പ്രമേയം പാസാക്കി. സാധ്യമായ ഇടങ്ങളില്‍ മുന്നണിയിലെ പാര്‍ട്ടികള്‍ ഒരുമിച്ച് മത്സരിക്കും. ‘ജുഡേഗാ ഭാരത്, ജീതേഗാ ഇന്ത്യ’ (ഭാരതത്തെ യോജിപ്പിക്കും, ഇന്ത്യ ജയിക്കും) എന്നതാണ് മുന്നണിയുടെ മുദ്രാവാക്യം. പൊതു വിഷയങ്ങള്‍ ഉയര്‍ത്തി സംസ്ഥാനങ്ങളില്‍ സംയുക്ത റാലി നടത്തും. സംസ്ഥാനങ്ങളുടെ സീറ്റ് വിഭജനം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കും. ജനകീയ വിഷയങ്ങള്‍ ഉയര്‍ത്തി രാജ്യമാകെ റാലികള്‍ നടത്താനും മുന്നണി തീരുമാനിച്ചു.
സമിതി അംഗങ്ങള്‍:
1. കെ സി വേണുഗോപാല്‍ (ഐ എന്‍ സി)
2. ശരത് പവാര്‍ (എന്‍ സി പി)
3. എം കെ സ്റ്റാലിന്‍ (ഡി എം കെ)
4. സഞ്ജയ് റൗത്് (യു ബി ടി)
5. രാഘവ് ചദ്ധ (എ എ പി)
6. തേജസ്വി യാദവ് (ആര്‍ ജെ ഡി)
7. അഭിഷേക് ബാനര്‍ജി (ടി എം സി)
8. ഡി രാജ (സി പി ഐ)
9. ഹേമന്ത് സോറന്‍ (ജെ എം എം)
10. ഉമര്‍ അബ്ദുല്ല (ജെ ആന്‍ഡ് കെ എന്‍ സി)
11. മെഹബൂബ മുഫ്തി (പി ഡി പി)
12. ലല്ലന്‍ സിങ് (ജെ ഡി-യു)
13. ജാവേദ് അലി ഖാന്‍ (എസ് പി).
ടി ബി ഡിയുടെ ഒരംഗത്തെ കൂടി സമിതിയില്‍ ഉള്‍പ്പെടുത്തുമെന്നാണ് അറിയുന്നത്. അത് ആരായിരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടില്ല.