Connect with us

National

ബിജെപിയിലെ 13 അംഗങ്ങള്‍ എഐഎഡിഎംകെയില്‍ ചേര്‍ന്നു

ചെന്നൈ വെസ്റ്റ് യൂണിറ്റിലെ അംഗങ്ങളാണ് പാര്‍ട്ടി വിട്ടത്.

Published

|

Last Updated

ചെന്നൈ| തമിഴ്നാട് ബിജെപിയിലെ 13 അംഗങ്ങള്‍ പാര്‍ട്ടി വിട്ട് എഐഎഡിഎംകെയില്‍ ചേര്‍ന്നു. ചെന്നൈ വെസ്റ്റ് യൂണിറ്റിലെ അംഗങ്ങളാണ് പാര്‍ട്ടി വിട്ടത്. ഐടി വിംഗ് ജില്ലാ പ്രസിഡന്റിനൊപ്പം 10 ഐടി ജില്ലാ സെക്രട്ടറിമാരും രണ്ട് ഐടി വിംഗ് ഡെപ്യൂട്ടി സെക്രട്ടറിമാരും ഉള്‍പ്പെടെയാണ് ബിജെപി വിട്ടത്.

ബിജെപി വിട്ട് എഐഎഡിഎംകെയില്‍ ചേരാനുള്ള നീക്കത്തെ ഐടി വിഭാഗം ജില്ലാ പ്രസിഡന്റ് അന്‍ബരശന്‍ ന്യായീകരിച്ചു. ‘വര്‍ഷങ്ങളായി ഞാന്‍ ബി.ജെ.പിക്ക് വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒരു സ്ഥാനവും ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ജനങ്ങള്‍ക്ക് അറിയാം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പാര്‍ട്ടിയിലുണ്ടായ അസാധാരണ സാഹചര്യം കണക്കിലെടുത്ത് പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കാന്‍ തീരുമാനിച്ചു അന്‍ബരശന്‍ പറഞ്ഞു.

 

 

 

 

 

 

 

 

 

Latest