Uae
ദുബൈയിൽ പൊതു പാർക്കിംഗിൽ 13 തരം നിയമലംഘനങ്ങൾ
പാർക്കിംഗ് ഫീസ് നൽകാതെ വാഹനം നിർത്തുകയോ, അല്ലെങ്കിൽ ലംഘനം ഇഷ്യൂ ചെയ്യുന്ന സമയത്ത് ടിക്കറ്റ് ഹാജരാക്കുന്നതിൽ പരാജയപ്പെടുകയോ ചെയ്താൽ 150 ദിർഹം പിഴ ഈടാക്കും.
ദുബൈ | റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി പൊതു പാർക്കിംഗ് ലംഘനങ്ങളുടെ പട്ടികയും ചുമത്തുന്ന പിഴയുടെ മൂല്യവും വ്യക്തമാക്കി . പബ്ലിക് പാർക്കിംഗിനായി നിയുക്തമാക്കിയ ഉപകരണങ്ങളും പ്ലേറ്റുകളും നീക്കുകയോ നീക്കം ചെയ്യുകയോ ചെയ്യുന്നത് 10,000 ദിർഹം പിഴ ലഭിക്കുന്ന ലംഘനമാണ് എന്ന് അതോറിറ്റി വ്യക്തമാക്കി.
പാർക്കിംഗ് ഫീസ് നൽകാതെ വാഹനം നിർത്തുകയോ, അല്ലെങ്കിൽ ലംഘനം ഇഷ്യൂ ചെയ്യുന്ന സമയത്ത് ടിക്കറ്റ് ഹാജരാക്കുന്നതിൽ പരാജയപ്പെടുകയോ ചെയ്താൽ 150 ദിർഹം പിഴ ഈടാക്കും. പൊതു പാർക്കിംഗ് ഉപയോഗിക്കുന്നതിനുള്ള സമയ പരിധി കവിയുന്നതിന് 100 ദിർഹമാണ് പിഴ.
പൊതു പാർക്കിംഗ് ഉപയോഗത്തെ തടസ്സപ്പെടുത്തുന്ന എന്തെങ്കിലും പ്രവർത്തനങ്ങൾ നടത്തുക (200 ദിർഹം).
നടപ്പാതയിൽ വാഹനം നിർത്തുകയോ ഓട്ടുകയോ ചെയ്യുക (200 ദിർഹം), പൊതു പാർക്കിംഗിനുള്ളിൽ നിരോധിത സ്ഥലത്ത് വാഹനം പാർക്ക് ചെയ്യുക(200 ദിർഹം), പൊതു പാർക്കിംഗ് സ്ഥലത്ത് ട്രാഫിക് പ്ലേറ്റുകളില്ലാത്ത വാഹനം നിർത്തുക (1,000 ദിർഹം), പെർമിറ്റ് ഇല്ലാതെയോ കാലഹരണപ്പെട്ട പെർമിറ്റോടെയോ വ്യതിരിക്ത ആളുകൾക്കായി നിയുക്തമാക്കിയ പാർക്കിംഗ് ലോട്ടുകളിൽ നിർത്തുക (1,000 ദിർഹം), മറ്റുള്ളവർക്കായി റിസർവ് ചെയ്തിട്ടുള്ള ഒരു പൊതു പാർക്കിംഗ് ലോട്ടിൽ പാർക്ക് ചെയ്യുക (1,000 ദിർഹം), പെർമിറ്റ് ഇല്ലാതെ വാഹനങ്ങൾ വിൽപ്പനക്കോ വാടകക്കോ വാഗ്ദാനം ചെയ്യുന്ന പരസ്യം വെക്കുക (1000 ദിർഹം), പെർമിറ്റ് ഇല്ലാതെ പൊതു പാർക്കിംഗ് സ്ഥലത്തിന് മേലാപ്പ് സ്ഥാപിക്കുക (1000 ദിർഹം) തുടങ്ങിയവയാണ് മറ്റു ലംഘനങ്ങളും പിഴകളും.