Kerala
ആലുവയില്‍ 13 വയസുകാരനെ കാണാതായി; പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി
വീട്ടില്‍ നിന്ന് ചായ കുടിക്കാനെന്ന് പറഞ്ഞാണ് കുട്ടി പുറത്തേക്ക് പോയത്. പിന്നീട് തിരികെ എത്തിയില്ല.

കൊച്ചി|ആലുവയില്‍ 13 വയസുകാരനെ കാണാതായെന്ന് പരാതി. ആലുവ എസ്എന്‍ഡിപി സ്‌കൂള്‍ വിദ്യാര്‍ത്ഥി തായിക്കാട്ടുകര കുന്നത്തേരി സ്വദേശി സാദത്തിന്റെ മകന്‍ അല്‍ത്താഫ് അമീനെയാണ് കാണാതായത്. സംഭവത്തില്‍ ആലുവ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ്ച രാത്രിയാണ് കുട്ടിയെ കാണാതായത്.
വീട്ടില്‍ നിന്ന് ചായ കുടിക്കാനെന്ന് പറഞ്ഞാണ് കുട്ടി പുറത്തേക്ക് പോയത്. പിന്നീട് തിരികെ എത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. കുട്ടിയെ അലട്ടുന്ന യാതൊരു പ്രശ്‌നങ്ങളുമില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്. പോലീസ് ഫോണ്‍ കേന്ദ്രീകിരിച്ച് അന്വേഷണം നടത്തുകയാണ്.
നിലവില്‍ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. കുട്ടി എവിടെയാണെന്ന് ഒരു സൂചനയും കിട്ടിയിട്ടില്ല. കുട്ടി ലഹരി മാഫിയയുടെ കയ്യില്‍ പെട്ടിട്ടുണ്ടോ എന്നതടക്കം പോലീസ് അന്വേഷിച്ചുവരികയാണ്. കുടുംബത്തിന്റേയും സ്‌കൂള്‍ അധികൃതരുടേയും മൊഴി പോലീസ് രേഖപ്പെടുത്തി.