Connect with us

Kerala

പത്തനംതിട്ടയില്‍ 13 വയസുകാരന് ക്രൂര മര്‍ദനം; പിതാവ് ലഹരിക്ക് അടിമയെന്ന് സൂചന

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സഹിതം സി ഡബ്ല്യു സി പോലീസിന് പരാതി നല്‍കി.

Published

|

Last Updated

പത്തനംതിട്ട| പത്തനംതിട്ട കൂടലില്‍ 13 വയസ്സുകാരനെ പിതാവ് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. പിതാവ് ലഹരിക്ക് അടിമയാണെന്നാണ് സൂചന. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സഹിതം സി ഡബ്ല്യു സി പോലീസിന് പരാതി നല്‍കി. ബെല്‍റ്റു പോലെയുള്ള ഒരു വസ്തു ഉപയോഗിച്ച് കുട്ടിയെ അടിക്കുന്ന ദൃശ്യങ്ങളാണ് കിട്ടിയത്. സി ഡബ്ല്യു സിയാണ് കൂടല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുന്നത്.

പോലീസില്‍ പരാതി നല്‍കാന്‍ ധൈര്യമില്ലാത്തതിനാല്‍ സി ഡബ്ല്യു സിയില്‍ പരാതി നല്‍കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. തുടര്‍ന്ന് സി ഡബ്ല്യു സി പരാതി ഏറ്റെടുത്ത് പോലീസിന് കൈമാറുകയായിരുന്നു. നിലവില്‍ പരാതി കൂടല്‍ പോലീസിന്റെ പരിഗണനയിലാണ്. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തി വരികയാണ്. പരാതിപ്പെട്ടത് കുട്ടിയുടെ അടുത്ത ബന്ധുക്കള്‍ തന്നെയാണ്.

 

 

Latest