Connect with us

STUDENT SUICIDE

13 വയസുകാരി മണിമലയാറ്റില്‍ ചാടി ജീവനൊടുക്കി

ദേവസ്വം ബോര്‍ഡ് സ്‌കൂള്‍ വിദ്യാര്‍ഥിനിയായ കല്ലുങ്കല്‍ സ്വദേശി നമിതയാണ് മരിച്ചത്

Published

|

Last Updated

തിരുവല്ല | നെടുമ്പ്രത്ത് 13 വയസുകാരിയായ വിദ്യാര്‍ഥിനി മണിമലയാറ്റില്‍ ചാടി ആത്മഹത്യ ചെയ്തു. കല്ലുങ്കല്‍ സ്വദേശി നമിതയാണ് മണിമലയാറ്റിന് കുറുകെയുള്ള പാലത്തില്‍നിന്ന് ആറ്റിലേക്ക് ചാടിയത്. ഇന്ന് രാവിലെയായിരുന്നു സംഭവം.
പെണ്‍കുട്ടി പാലത്തില്‍നിന്ന് ആറ്റില്‍ ചാടുന്നത് നാട്ടുകാരില്‍ ചിലര്‍ കണ്ടിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ കുട്ടിയെ കണ്ടെത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു.

ദേവസ്വം ബോര്‍ഡ് സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് നമിത. പഠിക്കാത്തതിന് മാതാപിതാക്കള്‍ വഴക്ക് പറഞ്ഞതാണ് ജീവനൊടുക്കാന്‍ കാരണമായതെന്നാണ് പോലീസ് നല്‍കുന്ന അനൗദ്യോഗിക വിവരം.

 

 

 

Latest