Connect with us

National

വിവാഹാഭ്യര്‍ഥന നിരസിച്ചതിന് 13കാരിക്ക് നഗ്നചിത്രമയച്ചു; യുവാവ് അറസ്റ്റില്‍

പെണ്‍കുട്ടിയെ ഒരിക്കല്‍ ഇയാള്‍ അനുചിതമായി സ്പര്‍ശിക്കുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു.

Published

|

Last Updated

ഭോപ്പാല്‍| പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയോട് വിവാഹ വാഗ്ദാനം നടത്തുകയും അത് നിരസിച്ചപ്പോള്‍ നഗ്‌നചിത്രമയയ്ക്കുകയും ചെയ്ത യുവാവ് അറസ്റ്റില്‍. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. 13കാരിയുടെ പരാതിയിലാണ് നടപടി. വാഗ്ലെ എസ്റ്റേറ്റ് പ്രദേശത്തെ താമസക്കാരിയായ പെണ്‍കുട്ടി മാസങ്ങള്‍ക്ക് മുമ്പ് അമ്മയുടെ മൊബൈല്‍ ഫോണില്‍ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പില്‍ അക്കൗണ്ട് തുറക്കുകയും പ്രതിയുടെ ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിക്കുകയും ചെയ്തതായി താനെയിലെ ശ്രീനഗര്‍ പോലീസ് പറഞ്ഞു.

തുടര്‍ന്ന് ഇരുവരും ചാറ്റിങ് ആരംഭിച്ചു. ഇതിനിടെ, പെണ്‍കുട്ടിയെ 18 വയസ് തികയുമ്പോള്‍ വിവാഹം കഴിക്കാമെന്ന് പ്രതി പറഞ്ഞു. കൂടാതെ പെണ്‍കുട്ടിയെ ഒരിക്കല്‍ ഇയാള്‍ അനുചിതമായി സ്പര്‍ശിക്കുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ യുവാവിന്റെ ആവശ്യത്തോട് പെണ്‍കുട്ടി പ്രതികരിക്കാതെ വന്നപ്പോള്‍ സ്വന്തം കൈത്തണ്ട ബ്ലേഡ് കൊണ്ട് മുറിച്ചു. പിന്നീട് പ്രതി നഗ്‌നചിത്രങ്ങളും പെണ്‍കുട്ടിക്ക് അയച്ചുകൊടുത്തു. നിരന്തരമുള്ള ശല്യത്തെ തുടര്‍ന്ന് പെണ്‍കുട്ടി കടുത്ത മാനസിക ആഘാതത്തിലായതായും പോലീസ് വ്യക്തമാക്കി.

ഞായറാഴ്ച പരാതിയുമായി പെണ്‍കുട്ടി പോലീസിനെ സമീപിക്കുകയായിരുന്നു. പ്രതിക്കെതിരെ ഐപിസി 354 ഡി, 366 എ വകുപ്പുകളും പോക്‌സോ, ഐടി നിയമങ്ങളിലെ വിവിധ വകുപ്പുകളും പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പ്രതിയെ പിടികൂടുകയായിരുന്നെന്ന് പോലീസ് അറിയിച്ചു.

 

 

Latest