Connect with us

National

മധുരയില്‍ പതിമൂന്നുകാരന്‍ 9വയസുകാരനെ കുത്തിക്കൊന്നു

കുട്ടി മരിച്ചെന്ന് മനസിലായപ്പോള്‍ മൃതദേഹം അടുത്തുള്ള അഴുക്കുചാലില്‍ ഉപേക്ഷിച്ചു.

Published

|

Last Updated

ചെന്നൈ | മധുരയില്‍ പതിമൂന്നുകാരന്‍ 9വയസുകാരനെ കുത്തിക്കൊന്നു. മധുരയിലെ ഒരു സ്വകാര്യ ഉര്‍ദു പഠനകേന്ദ്രത്തിലാണ് ക്രൂരകൊലപാതകം നടന്നത്. കുട്ടികള്‍ തമ്മില്‍ ഉണ്ടായ വാക്കുതര്‍ക്കമാണ് കത്തിക്കുത്തില്‍ അവസാനിച്ചത്.

ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും തര്‍ക്കം മൂര്‍ച്ഛിച്ചതോടെ 13കാരന്‍ 9വയസുകാരനെ കുത്തുകയുമായിരുന്നു. കുട്ടി മരിച്ചെന്ന് മനസിലായപ്പോള്‍ മൃതദേഹം അടുത്തുള്ള അഴുക്കുചാലില്‍ ഉപേക്ഷിക്കുകയും  ചെയ്തതു.

സംഭവം അറിഞ്ഞ് സ്ഥാപനത്തിലെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ കുട്ടികളെ വിശദമായി ചോദ്യം ചെയ്തു.തുടര്‍ന്നാണ് പ്രതി കുറ്റം സമ്മതം നടത്തിയത്. ബീഹാര്‍ സ്വദേശികള്‍ പഠിക്കുന്ന സ്ഥാപനമാണിതെന്നാണ് വിവരം.

Latest