Ongoing News
ഹജ്ജിനിടെ ഇത്തവണ സൗദിയില്‍ മരിച്ചത് 1301 പേര്‍; ഫഹദ് അല്‍ ജലാജില്‍
മരിച്ചവരില്‍ 83 ശതമാനം പേരും കൃത്യമായ രേഖകളില്ലാതെയും നിയമവിധേയമല്ലാതെയും ഹജ്ജിനെത്തിയവരായിരുന്നുവെന്ന് ഫഹദ് അല്‍ ജലാജില്‍ പറഞ്ഞു.
റിയാദ്|ഹജ്ജിനിടെ ഇപ്രാവശ്യം സൗദിയില്‍ 1301 പേര്‍ മരിച്ചുവെന്ന് സൗദി ഹജ്ജ് മന്ത്രി ഫഹദ് അല്‍ ജലാജില്‍. മരിച്ചവരില്‍ 83 ശതമാനം പേരും കൃത്യമായ രേഖകളില്ലാതെയും നിയമവിധേയമല്ലാതെയും ഹജ്ജിനെത്തിയവരായിരുന്നുവെന്ന് ഫഹദ് അല്‍ ജലാജില്‍ പറഞ്ഞു.
അറഫ ദിനത്തില്‍ ഉള്‍പ്പടെയുണ്ടായ കടുത്ത ചൂടില്‍ ദീര്‍ഘദൂരം നടന്നതുമാണ് മിക്കവരുടെയും മരണത്തിന് ഇടയാക്കിയത്. രേഖകളില്ലാത്തതിനാല്‍ തീര്‍ത്ഥാടകര്‍ക്കായി ഒരുക്കിയ ടെന്റുകള്‍ ഉള്‍പ്പെയുള്ള സൗകര്യങ്ങളിലേക്ക് കടക്കാതെ ഹജ്ജ് കര്‍മ്മങ്ങള്‍ നിര്‍വഹിച്ചതാണ് ഇവരെ അപകടത്തിലാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മരിച്ചവരില്‍ പ്രായമായവരും ഗുരുതര രോഗമുള്ളവരുമാണ് കൂടുതലുള്ളത്. 68 ഇന്ത്യക്കാര്‍ മരിച്ചതായി ഇന്ത്യന്‍ അധികൃതര്‍ നേരത്തെ പ്രതികരിച്ചിരുന്നു. മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതുള്‍പ്പടെ നടപടികള്‍ പൂര്‍ത്തീകരിച്ചതായി അധികൃതര്‍ അറിയിച്ചു.