ksrtc swift
കെ എസ് ആർ ടി സി സ്വിഫ്റ്റിൻ്റെ 131 സൂപ്പർ ഫാസ്റ്റ് ബസുകൾ ഇന്ന് നിരത്തിലിറങ്ങും
മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ 11.30 ന് തൈക്കാട് പോലീസ് ട്രെയിനിംഗ് ഗ്രൗണ്ടിൽ ചേരുന്ന ചടങ്ങിൽ ബസുകൾ ഫ്ളാഗ് ഓഫ് ചെയ്യും.
തിരുവനന്തപുരം | അത്യാധുനിക സൗകര്യങ്ങളടങ്ങിയ 131 കെ എസ് ആർ ടി സി സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് ബസ്സുകളുടെ ഫ്ളാഗ് ഓഫ് ഇന്ന്. മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ 11.30 ന് തൈക്കാട് പോലീസ് ട്രെയിനിംഗ് ഗ്രൗണ്ടിൽ ചേരുന്ന ചടങ്ങിൽ ബസുകൾ ഫ്ളാഗ് ഓഫ് ചെയ്യും. ഗതാഗത മന്ത്രി അഡ്വ. ആന്റണി രാജു അധ്യക്ഷത വഹിക്കും.
കെ എസ് ആർ ടി സി സ്വിഫ്റ്റ് പ്രവർത്തനം ആരംഭിച്ച് ഒരു വർഷം പൂർത്തിയാക്കുന്ന വേളയിലാണ് നൂറിലേറെ ബസുകൾ നിരത്തിലിറക്കുന്നത്. നിലവിൽ കെ എസ് ആർ ടി സി സ്വിഫ്റ്റിന് 50 ഇലക്ട്രിക് ബസ്സുകളടക്കം 166 ബസ്സുകൾ നിലവിലുണ്ട്. രണ്ടാം ഘട്ടമായി കേരള സർക്കാർ 2021 – 22 ലെ പ്ലാൻ ഫണ്ടിൽ അനുവദിച്ച തുക ഉപയോഗിച്ച് പുതുതായി വാങ്ങിയ 131 എണ്ണം 12 മീറ്റർ നീളത്തോട് കൂടിയ അത്യാധുനിക സൗകര്യങ്ങളടങ്ങിയതാണ്.
---- facebook comment plugin here -----