Kerala
റേഷന്‍ വ്യാപാരികള്‍ക്ക് കമ്മീഷന്‍ ഇനത്തില്‍ 14.11 കോടി അനുവദിച്ചു: മന്ത്രി കെ എന്‍ ബാലഗോപാല്‍
പദ്ധതിക്കുള്ള സംസ്ഥാന വിഹിതം ഉയര്‍ത്തിയാണ് പണം ലഭ്യമാക്കിയതെന്ന് മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം | റേഷന്‍ വ്യാപാരികള്‍ക്ക് കമീഷന്‍ വിതരണത്തിനായി 14.11 കോടി രൂപ അനുവദിച്ചു.ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്. ജനുവരിയിലെ കമീഷന്‍ വിതരണത്തിനായി തുക വിനിയോഗിക്കും. പദ്ധതിക്കുള്ള സംസ്ഥാന വിഹിതം ഉയര്‍ത്തിയാണ് പണം ലഭ്യമാക്കിയതെന്ന് മന്ത്രി വ്യക്തമാക്കി.
റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട് നെല്ല് സംഭരണത്തിന്റെ താങ്ങുവിലയും റേഷന്‍ വ്യാപാരികളുടെ കമീഷനും ചരക്ക് നീക്കത്തിന്റെ കൂലിയും കൈകാര്യ ചെലവുമടക്കം 1100 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ കുടിശ്ശിക ആക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ റേഷന്‍ വ്യാപാരി കമീഷന്‍ മുടങ്ങാതിരിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ അധിക വിഹിതം അനുവദിച്ചതെന്നും ധനമന്ത്രി അറിയിച്ചു.
---- facebook comment plugin here -----