Connect with us

International

അഫ്ഗാനിസ്ഥാനില്‍ ഭൂചലനത്തില്‍ 14 മരണം ; 78 പേര്‍ക്ക് പരുക്ക് 

ഹെറാത്ത്  നഗരത്തില്‍ നിന്ന് 40 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

Published

|

Last Updated

കാബൂള്‍  | പടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനിലുമ്ടായ  വന്‍ ഭൂചലനത്തില്‍ 14 പേര്‍ മരിച്ചു. 78 പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.  അരമണിക്കൂറിനുള്ളില്‍ അഞ്ച് തവണ ഭൂചലനം അനുഭവപ്പെട്ടതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി. റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ആദ്യം അനുഭവപ്പെട്ടത്. ഹെറാത്ത്  നഗരത്തില്‍ നിന്ന് 40 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ആദ്യം അനുഭവപ്പെട്ടത്. അരമണിക്കൂറിനുള്ളില്‍ അഞ്ച് ചലനങ്ങള്‍ കൂടി ഉണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഭൂചലനത്തെ തുടര്‍ന്ന് വന്‍  നാശനഷ്ടം ഉണ്ടായിട്ടുണ്ട്. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. പലയിടത്തും മണ്ണിടിച്ചിലും അനുഭവപ്പെടുന്നുണ്ട്. നഗരത്തിലെ കെട്ടിടങ്ങളില്‍ നിന്നും വീടുകളില്‍ നിന്നും ആളുകള്‍ പുറത്തേക്ക് ഓടുന്നതിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Latest