Connect with us

National

കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാ ഗാന്ധി ഉള്‍പ്പെടെ 14പേര്‍ രാജ്യസഭാ അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു

രാജസ്ഥാനിൽനിന്നുള്ള അംഗമായാണ് സോണിയ രാജ്യസഭയിലെത്തുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി | വ്യാഴാഴ്ച പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ സോണിയാ ഗാന്ധി ഉള്‍പ്പെടെ 14പേര്‍ രാജ്യസഭാ അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു. ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയര്‍മാനുമായ ജഗ്ദീപ് ധന്‍ഖറാണ് 14 പേര്‍ക്കും സത്യവാചകം ചൊല്ലികൊടുത്തത്.

ആദ്യമായി രാജ്യസഭാ അംഗമാകുന്ന സോണിയ ഗാന്ധി രാജസ്ഥാനില്‍ നിന്നുള്ള അംഗമായാണ് രാജ്യസഭയിലെത്തുന്നത്. സഭാ നേതാവ് പിയൂഷ് ഗോയലിന്റെയും കോണ്‍ഗ്രസ് അധ്യക്ഷനും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെയും സാന്നിധ്യത്തിലാണ് സോണിയഗാന്ധി സത്യപ്രതിജ്ഞ ചെയ്തത്. റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് ഒഡിഷയില്‍ നിന്നുള്ള അംഗമായാണ് രാജ്യസഭയിലേക്കെത്തുന്നത്.

ബിജെപി നേതാവ് ആര്‍പിഎന്‍ സിങ് (ഉത്തര്‍പ്രദേശ് ) ,സമിക് ഭട്ടാചാര്യ (പശ്ചിമ ബംഗാള്‍ ) ,അജയ് മാക്കന്‍ ,സയ്യിദ് നസീര്‍ ഹുസൈന്‍ (കര്‍ണാടക) വൈഎസ്ആര്‍സിപി നേതാക്കളായ ഗോല ബാബു റാവു, മേധ രഘുനാഥ് റെഡ്ഡി, വെങ്കട്ട് സുബ്ബ റെഡ്ഡി (ആന്ധ്രാപ്രദേശ് ) തുടങ്ങിയവരാണ് സത്യപ്രതിജ്ഞ ചെയ്ത മറ്റുള്ളവര്‍.

 

 

Latest