Kerala
മാവൂരില്‍ ടിപ്പര്‍ ലോറിക്ക് പിന്നില്‍ ബസിടിച്ച് 14 പേര്‍ക്ക് പരുക്ക്
രണ്ട് യാത്രക്കാരികള്‍ റോഡിലേക്ക് തെറിച്ചുവീണു.
കോഴിക്കോട് | മാവൂര്‍ തെങ്ങിലക്കടവില്‍ ടിപ്പര്‍ ലോറിയുടെ പിറകില്‍ സ്വകാര്യ ബസ് ഇടിച്ച് രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ 14 പേര്‍ക്ക് പരുക്ക്. ഇന്ന് രാവിലെ പത്തരയോടെയാണ് അപകടമുണ്ടായത്. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ബസാണ് അപടത്തില്‍പ്പെട്ടത്.
ഇടിയുടെ ആഘാതത്തില്‍ ബസിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. രണ്ട് യാത്രക്കാരികള്‍ റോഡിലേക്ക് തെറിച്ചുവീണു. പരുക്കേറ്റവരെ നാട്ടുകാര്‍ വിവിധ ആശുപത്രികളിലെത്തിച്ചു.
അപകടത്തെ തുടര്‍ന്ന് മാവൂര്‍- കോഴിക്കോട് റോഡില്‍ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു.
---- facebook comment plugin here -----