Kerala
കൃഷി നാശം വരുത്തി; കുന്നംകുളത്ത് 14 കാട്ടുപന്നികളെ വെടിവെച്ചുകൊന്നു
കര്‍ഷകരുടെ പരാതിയെ തുടര്‍ന്ന് കുന്നംകുളം നഗരസഭയുടെ നേതൃത്വത്തിലാണ് കാട്ടുപന്നികളെ വെടിവെച്ച് കൊന്നത്.

തൃശൂര്‍| കുന്നംകുളത്ത് കൃഷി നാശം വരുത്തിയ 14 കാട്ടുപന്നികളെ വെടിവെച്ചു കൊന്നു. കര്‍ഷകരുടെ പരാതിയെ തുടര്‍ന്ന് കുന്നംകുളം നഗരസഭയുടെ നേതൃത്വത്തിലാണ് പന്നികളെ വെടിവെച്ചു കൊന്നത്. ഇന്നലെ രാത്രിയോടെയാണ് പന്നികളെ പിടികൂടാന്‍ ആരംഭിച്ചത്.
കാണിയാമ്പല്‍, നെഹ്‌റു നഗര്‍, ആര്‍ത്താറ്റ്, ചീരംകുളം എന്നിവിടങ്ങളില്‍ നടത്തിയ തിരച്ചിലിലാണ് പന്നികളെ കണ്ടെത്തിയത്. തുടര്‍ന്ന് ഷൂട്ടിംഗില്‍ പ്രത്യേക പരിശീലനം നേടിയ സംഗീതിന്റെ നേതൃത്വത്തിലുളള പ്രത്യേക സംഘം ദൗത്യം നടപ്പാക്കുകയായിരുന്നു.
കാട്ടുപന്നി ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് പല തവണ കര്‍ഷകര്‍ കുന്നംകുളം നഗരസഭയില്‍ പരാതി നല്‍കിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് നഗരസഭയുടെ ഭാഗത്തുനിന്നുള്ള നടപടി.
---- facebook comment plugin here -----