Connect with us

National

രാജസ്ഥാനിലെ ഹിന്ദുസ്ഥാന്‍ കോപ്പര്‍ ലിമിറ്റഡിന്റെ കോലിഹാന്‍ ഖനിയില്‍ ലിഫ്റ്റ് തകര്‍ന്ന് 14 ഉദ്യോഗസ്ഥര്‍ കുടുങ്ങി

സ്ഥാപനത്തിലെ ഉദ്യോഗസ്ഥരും വിജിലന്‍സ് സംഘത്തിലുളളവരുമാണ് ഖനിയില്‍ കുടുങ്ങിയത്.

Published

|

Last Updated

ജയ്പൂര്‍| രാജസ്ഥാനിലെ നീം കാ താനെ ജില്ലയിലെ ഹിന്ദുസ്ഥാന്‍ കോപ്പര്‍ ലിമിറ്റഡിന്റെ കോലിഹാന്‍ ഖനിയില്‍ 14 ജീവനക്കാര്‍ കുടുങ്ങി. സ്ഥാപനത്തിലെ ഉദ്യോഗസ്ഥരും വിജിലന്‍സ് സംഘത്തിലുളളവരുമാണ് ഖനിയില്‍ കുടുങ്ങിയത്. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ ലിഫ്റ്റ് തകര്‍ന്നാണ് സംഘം ഖനിയില്‍ കുടുങ്ങിയത്. ഖനിയില്‍ 100 മീറ്റര്‍ താഴ്ചയിലാണ് ആളുകള്‍ കുടുങ്ങി കിടക്കുന്നത്. ഇവരെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

ഹിന്ദുസ്ഥാന്‍ കോപ്പര്‍ ലിമിറ്റഡിന്റെ ഖനിയില്‍ പരിശോധനക്കായാണ് ഉദ്യോഗസ്ഥസംഘം എത്തിയത്. ഖനിയിലേക്ക് ഇറങ്ങുന്നതിനിടെ ലിഫ്റ്റിന്റെ കയര്‍ പൊട്ടി സംഘം അപകടത്തില്‍പ്പെടുകയായിരുന്നു.

അപകടം നടന്ന ഉടന്‍ രക്ഷാപ്രവര്‍ത്തകര്‍ സംഭവസ്ഥലത്ത് എത്തിയതായി ജില്ലാ പോലീസ് സൂപ്രണ്ട് പ്രവീണ്‍ നായിക് പറഞ്ഞു. ഇതുവരെ അപകടത്തില്‍ ആരും മരിച്ചിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഖനിയില്‍ കുടുങ്ങിയവരെ സുരക്ഷിതമായി പുറത്തെത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രദേശത്തെ എം.എല്‍.എ ധര്‍മപാല്‍ ഗുജ്ജാര്‍ പറഞ്ഞു.

 

 

Latest