Connect with us

Kerala

മലപ്പുറം വാഴക്കാട് മഞ്ഞപ്പിത്തം ബാധിച്ച് 14കാരന്‍ മരിച്ചു

രണ്ടുദിവസം മുന്‍പ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍വെച്ചാണ് വിദ്യാര്‍ഥിക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്.

Published

|

Last Updated

കോഴിക്കോട് | മലപ്പുറം വാഴക്കാട് മഞ്ഞപ്പിത്തം ബാധിച്ച് 14കാരന്‍ മരിച്ചു.മഠത്തില്‍ ഷാദാബ് ആണ് മരിച്ചത്.

രണ്ടുദിവസം മുന്‍പ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍വെച്ചാണ് വിദ്യാര്‍ഥിക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. പിന്നീട് തുടര്‍ ചികിത്സയ്ക്കായി കോഴിക്കോട്ടെതന്നെ മറ്റൊരു ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റി.  ഇവിടെ വെച്ചാണ് ഷാദാബ് മരിച്ചത്.

ജി.എച്ച്.എസ്.എസ് വാഴക്കാട് ഒമ്പതാംക്ലാസ് വിദ്യാര്‍ഥിയാണ് ഷാദാബ്.