Connect with us

National

ഉത്തർപ്രദേശിൽ 14കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു

ലോധി നഗറില്‍ എട്ട് വയസുള്ള ഒരു കുട്ടിയും ഇത്തരത്തില്‍ ഹൃദയാഘാതം മൂലം മരിച്ചിരുന്നു.

Published

|

Last Updated

അലിഗഡ്| ഉത്തര്‍പ്രദേശില്‍ ഓട്ടമത്സരത്തിന് പ്രാക്ടീസ് ചെയ്യുന്നതിനിടെ 14കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു. അലിഗഡ് ജില്ലയിലെ സിറോളി ഗ്രാമത്തിലെ മോഹിത് ചൗദരിയാണ് മരിച്ചത്.

സ്‌പോര്‍ട്‌സ് മത്സരത്തിന് പ്രാക്ടീസ് ചെയ്യുന്നതിനിടെ രണ്ട് റൗണ്ടുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ  മോഹിത്ത് ഉടനെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കഴിഞ്ഞ നിരവധി മാസങ്ങളായി ഇത്തരത്തില്‍ യുവതീ യുവാക്കളിലും ചെറിയ കുട്ടികളിലുമായി ഹൃദയാഘാതം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ലോധി നഗറില്‍ എട്ട് വയസുള്ള ഒരു കുട്ടിയും ഇത്തരത്തില്‍ ഹൃദയാഘാതം മൂലം മരിച്ചിരുന്നു.

Latest