Kerala
പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്: പ്രതി റിമാന്‍ഡില്‍
ഒട്ടേറെ മോഷണക്കേസുകളില്‍ പ്രതിയായ അജയ് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
കോഴിക്കോട് | കോഴിക്കോട് പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി അജയ് റിമാന്‍ഡില്‍. താമരശ്ശേരി ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്.
ഇയാള്‍ കൊടും കുറ്റവാളിയാണെന്നാണ് വിവരം. ഒട്ടേറെ മോഷണക്കേസുകളില്‍ പ്രതിയായ അജയ് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.ഓമശ്ശേരി വേനപ്പാറയിലെ ബൈക്ക് മോഷണക്കേസിലും ഇയാള്‍ പ്രതിയാണ്.
പ്രണയം നടിച്ചാണ് ഇടുക്കി പീരുമേട് സ്വദേശി അജയ് (24) പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. തിരുവമ്പാടിയില്‍ വച്ചായിരുന്നു സംഭവം. പ്രതിയെ പിന്നീട് മുക്കം പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയുടെ സഹോദരന്റെ സുഹൃത്താണ് അജയ്.
ഒക്ടോബര്‍ അഞ്ചിനാണ് പെണ്‍കുട്ടി ഡാന്‍സ് പഠിക്കാന്‍ സ്‌കൂളിലേക്ക് പോവുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയത്. വീട്ടില്‍ ഉപയോഗിക്കുന്ന ഫോണും കൈയിലുണ്ടായിരുന്നു. കുട്ടി തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി.
മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അജയ്‌യുടെ കൂടെ കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും പെണ്‍കുട്ടിയെ കണ്ടെത്തിയത്.