Connect with us

National

14കാരന്‍ സഹോദരിയെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചുമൂടി

പഠിക്കാന്‍ പോകാമെന്ന വ്യാജേന പെണ്‍കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോകുകയും സ്‌കാര്‍ഫ് ഉപയോഗിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

Published

|

Last Updated

ലഖ്‌നൗ | ഉത്തര്‍പ്രദേശിലെ ബാഘ്പട്ടില്‍ 14കാരന്‍ സഹോദരിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുഴിച്ചുമൂടി.സഹോദരന്‍ തന്നെ മര്‍ദിക്കുന്നുവെന്ന് ആരോപിച്ച്  പെണ്‍കുട്ടി മാതാപിതാക്കളോട് നിരന്തരം വ്യാജ പരാതി പറയുമായിരുന്നു.ഇതില്‍ അസ്വസ്ഥനായാണ് സഹോദരന്‍ കൊലപാതകം നടത്തിയത്.

14കാരന്‍ പഠിക്കാന്‍ പോകാമെന്ന വ്യാജേന പെണ്‍കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോകുകയും സ്‌കാര്‍ഫ് ഉപയോഗിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.കൃത്യത്തിനു ശേഷം മൃതദേഹം അവിടെത്തന്നെ കുഴിച്ചുമൂടി.

പെണ്‍കുട്ടിയെ കാണാതായതോടെ മകളെ തട്ടിക്കൊണ്ടുപോയതായി സംശയിച്ച് രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സഹോദരനെ ചോദ്യം ചെയ്തപ്പോള്‍ ഒരുമിച്ച് മദ്രസയിലേക്ക് പോയെന്നും വഴിമധ്യേ സഹോദരി സുഖമില്ലെന്ന് പറഞ്ഞ് തിരിച്ചുപോയെന്നുമാണ് മറുപടി നല്‍കിയത്.

എന്നാല്‍ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് കുട്ടിയെ സഹോദരന്‍ കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തുന്നത്. ഓരോ 10 മിനിറ്റിലും പ്രതി കുറ്റകൃത്യം നടത്തിയ സ്ഥലത്തേക്ക് പോകുന്നത് സിസിടിവി കാമറയില്‍ പതിഞ്ഞിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ സഹോദരന്‍ കുറ്റം സമ്മതിക്കുകയായിരുന്നു.കുട്ടിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റും.

Latest