Connect with us

Kerala

മല്ലപ്പള്ളിയില്‍ 14കാരനെ കാണാനില്ല ; അന്വേഷണം ആരംഭിച്ച് പോലീസ്

സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നുവെന്നും അഞ്ചുവര്‍ഷം കഴിഞ്ഞ് ടിവിയില്‍ കാണാമെന്ന് എഴുതിയ കുറിപ്പാണ് കണ്ടെത്തിയത്.

Published

|

Last Updated

പത്തനംതിട്ട | പത്തനംതിട്ട മല്ലപ്പള്ളിയില്‍ 14കാരനെ കാണാനില്ല.മഞ്ഞത്താനാ സ്വദേശി അഭിലാഷിന്റെ മകന്‍ ആദിത്യനെയാണ് ചൊവ്വാഴ്ച രാവിലെ മുതല്‍ കാണാതായത്.ട്യൂഷനു പോയ കുട്ടി വീട്ടില്‍ തിരിച്ചെത്താതാവുകയായിരുന്നു.

ആദിത്യന്‍ എഴുതിയതെന്ന് പറയപ്പെടുന്ന ഒരു കുറിപ്പ് വീട്ടില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നുവെന്നും അഞ്ചുവര്‍ഷം കഴിഞ്ഞ് ടിവിയില്‍ കാണാമെന്നുമെഴുതിയ കുറിപ്പാണ് കണ്ടെത്തിയത്.

മാതാപിതാക്കളുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Latest