Pathanamthitta
14കാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്ക് 7.1 വര്‍ഷം തടവ്
60000 രൂപ പിഴയും അടയ്ക്കണം
പത്തനംതിട്ട | പതിനാലുകാരിയെ ലൈംഗികാതിക്രമത്തിന് വിധേയയാക്കിയ കേസില്‍ പ്രതിക്ക് 7 വര്‍ഷവും ഒരു മാസവും തടവ് വിധിച്ച് പത്തനംതിട്ട ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി.ഓമല്ലൂര്‍ വാഴമുട്ടം കദളിക്കാട് പടിഞ്ഞാറെ വിളയില്‍ കിണ്ണന്‍ എന്ന് വിളിക്കുന്ന രാധാകൃഷ്ണനെ(43)യാണ് ശിക്ഷിച്ചത്.
പ്രതി 60000 രൂപ പിഴയും അടയ്ക്കണം. പ്രതി കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചുകയറി ലൈംഗിക അതിക്രമം കാട്ടിയെന്നാണ് കേസ്. അന്നത്തെ പത്തനംതിട്ട പോലീസ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന ഡി ദീപു കേസ് അന്വേഷിച്ച് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ റോഷന്‍ തോമസ് ഹാജരായി. എ എസ് ഐ ഹസീന പ്രോസിക്യൂഷന്‍ നടപടികളില്‍ സഹായിയായി.
---- facebook comment plugin here -----