Connect with us

Uae

നഗരത്തിലെ പ്രധാന സ്ഥലങ്ങളില്‍ 141 ബസ് കാത്തിരിപ്പ് കേന്ദ്രമായി

2025 അവസാനത്തോടെ നഗരത്തില്‍ 762 കാത്തിരിപ്പ് കേന്ദ്രങ്ങളാകും.

Published

|

Last Updated

ദുബൈ| നഗരത്തിലെ പ്രധാന സ്ഥലങ്ങളില്‍ 141 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളായെന്ന് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു. 2025 അവസാനത്തോടെ നഗരത്തില്‍ 762 കാത്തിരിപ്പ് കേന്ദ്രങ്ങളാകും. പുതുതായി പണിത ഷെല്‍ട്ടറുകള്‍ അധികവും ഒന്നിലധികം ബസ് റൂട്ടുകള്‍ക്ക് ഉപയുക്തമാണ്. പത്തിലധികം റൂട്ടുകള്‍ ഉള്‍ക്കൊള്ളുന്ന ഷെല്‍ട്ടറുകളുമുണ്ട്. പദ്ധതി പൂര്‍ത്തിയാകുമ്പോള്‍, ഈ ഷെല്‍ട്ടറുകള്‍ പ്രതിവര്‍ഷം 18.2 കോടിയോളം യാത്രക്കാര്‍ക്ക് തണലൊരുക്കും.

പുതിയവയുടെ നിര്‍മാണം 40 ശതമാനം പൂര്‍ത്തിയായി. പദ്ധതിയില്‍ ആധുനിക ഉപയോക്തൃ സൗഹൃദ സവിശേഷതകള്‍ ഏര്‍പ്പെടുത്തും. അത്തരത്തിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വീല്‍ചെയര്‍ ഉപയോക്താക്കള്‍ക്കുള്ള നിയുക്ത ഇടങ്ങള്‍ ഉള്‍പ്പെടെയാണിത്. നിശ്ചയദാര്‍ഢ്യമുള്ള ആളുകള്‍ക്കുള്ള ദുബൈ കോഡ് പരിഗണിച്ചാണ് പുതിയ ഡിസൈന്‍.

ജനസാന്ദ്രതയുള്ളതും സുപ്രധാനവുമായ പ്രദേശങ്ങളുടെ ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനാണ് ഈ പുതിയ ഷെല്‍ട്ടറുകള്‍ക്കുള്ള സ്ഥലങ്ങള്‍ തിരഞ്ഞെടുത്തത്. പുരോഗതി ത്വരിതപ്പെടുത്തുന്നതിനും ബസ് ഉപയോക്താക്കള്‍ക്ക് ലഭ്യമായ ഷെല്‍ട്ടറുകളുടെ എണ്ണം പരമാവധിയാക്കുന്നതിനുമായി അടിസ്ഥാന സൗകര്യമൊരുക്കി. ദിവസേനയുള്ള ഉപയോഗത്തെ അടിസ്ഥാനമാക്കി ബസ് ഷെല്‍ട്ടറുകളെ നാല് തലങ്ങളായി തരംതിരിച്ചിട്ടുണ്ട്. 750-ലധികം പ്രതിദിന ഉപയോക്താക്കളുള്ള സ്ഥലങ്ങള്‍ക്കുള്ള പ്രാഥമിക ഷെല്‍ട്ടറുകള്‍, 250 മുതല്‍ 750 വരെ പ്രതിദിന ഉപയോക്താക്കള്‍ക്കുള്ള ദ്വിതീയ ഷെല്‍ട്ടറുകള്‍, 100 മുതല്‍ 250 വരെ ദൈനംദിന ഉപയോക്താക്കള്‍ക്കുള്ള അടിസ്ഥാന ഷെല്‍ട്ടറുകള്‍, പ്രതിദിനം 100-ല്‍ താഴെ ഉപയോക്താക്കള്‍ക്കുള്ള ഷെല്‍ട്ടറുകള്‍ എന്നിങ്ങനെയാണിത്.

 

 

---- facebook comment plugin here -----

Latest