Connect with us

Kerala

പ്രളയ സഹായമായി കേന്ദ്രം അനുവദിച്ചത് 145 കോടി ; കേരളം ആവശ്യപ്പെട്ടത് 3000 കോടി

ദേശീയ ദുരന്ത നിവാരണ നിധിയില്‍ നിന്നുള്ള അധിക സഹായം അനുവദിക്കുന്ന കാര്യത്തില്‍ കേന്ദ്ര തീരുമാനം വന്നിട്ടില്ല

Published

|

Last Updated

ന്യൂഡല്‍ഹി |  കേരളത്തിനു പ്രളയ ധന സഹായമായി കേന്ദ്ര സര്‍ക്കാര്‍145.60 കോടി രൂപ അനുവദിച്ചു. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലെ കേന്ദ്ര വിഹിതമാണ് അനുവദിച്ചത്. കേരളത്തിന് പുറമെ ഗുജറാത്ത് (600 കോടി രൂപ), മണിപ്പുര്‍ (50 കോടി രൂപ), ത്രിപുര (25 കോടി രൂപ) സംസ്ഥാനങ്ങള്‍ക്കും കേന്ദ്രം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. 3000 കോടിയാണ് കേരളം സഹായമായി ആവശ്യപ്പെട്ടത്.

ദേശീയ ദുരന്ത നിവാരണ നിധിയില്‍ നിന്നുള്ള അധിക സഹായം അനുവദിക്കുന്ന കാര്യത്തില്‍ കേന്ദ്ര തീരുമാനം വന്നിട്ടില്ല. കേരളം ഉള്‍പ്പെടെയുള്ള 9 സംസ്ഥാനങ്ങളിലെ പ്രളയ സാഹചര്യം വിലയിരുത്തിയെന്നും കേന്ദ്ര സംഘത്തിന്റെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുക അനുവദിക്കുമെന്നുമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. ഇതിനു പിന്നാലെയാണിപ്പോള്‍ സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലെ വിഹിതമായി 145.60 കോടി അനുവദിച്ചത്.അതേ സമയം വയനാട് ദുരന്തത്തില്‍ ഉള്‍പ്പെടെയുള്ള കേന്ദ്ര സഹായം ഇതുവരെ സംസ്ഥാനത്തിനു ലഭിച്ചിട്ടില്ല. വിശദമായ മെമ്മോറാണ്ടം നല്‍കിയിട്ടുണ്ടെങ്കിലും തുടര്‍ നടപടി ഉണ്ടായിട്ടില്ല.