National
രാജ്യത്ത് ജെ എന്‍ 1 കേസുകള്‍ 145 ആയി
പുതുവർഷത്തിന് മുന്നോടിയായി, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ജെഎന്‍1 ന്റെ വ്യാപനം തടയാൻ സൂക്ഷ്മ നിരീക്ഷണം ഏര്‍പെടുത്തിയിട്ടുണ്ട്.
ന്യൂഡല്‍ഹി | രാജ്യത്ത് കോവിഡ് ഉപവകഭേതമായ ജെഎന്‍ വൺ കേസുകള്‍ 145 എണ്ണം റിപ്പോര്‍ട്ട് ചെയ്തു. ഡിസംബര്‍ 28 വരെയുള്ള കണക്കുകളാണിത്.
കേരളത്തില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ജെഎന്‍.1 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 41 കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ ഭൂരിഭാഗം രോഗികളും വീട്ടില്‍ തന്നെ ഐസോലേഷനിലാണണെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നത്.
പുതുവര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പുതിയ കോവിഡ് വകഭേതമായ ജെഎന്‍1 ന്റെ വ്യാപനം തടയാൻ സൂക്ഷ്മ നിരീക്ഷണം ഏര്‍പെടുത്തിയിരിക്കുകയാണ്.
അതേസമയം, പുതുതായി രാജ്യത്ത് 797 കോവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മൊത്തം രോഗികള്‍ 4,000 ആയി.