risala study circle
പതിനാലാമത് എഡിഷന്‍ ദമാം സോണ്‍ സാഹിത്യോത്സവ് : സംഘാടക സമിതി രൂപീകരിച്ചു
സലീം സഅദി താഴെക്കോട് ചെയര്‍മാനും അബ്ദുല്ല വിളയില്‍ ജനറല്‍ കണ്‍വീനറുമായ എഴുപത് അംഗ സമിതി നിലവില്‍ വന്നു
ദമാം | രിസാല സ്റ്റഡി സര്‍ക്കിള്‍ കലാലയം സാംസ്‌കാരിക വേദി നടക്കുന്ന പതിനാലാമത് എഡിഷന്‍ ദമാം സോണ്‍ സാഹിത്യോത്സവ് സംഘാടക സമിതി രൂപീകരിച്ചു. സോണ്‍ ചെയര്‍മാന്‍ സയ്യിദ് സഫ്വാന്‍ തങ്ങളുടെ ആധ്യക്ഷതയില്‍ ഐ സി എഫ് ദമ്മാം സെന്‍ട്രല്‍ ദാഇ മുഹമ്മദ് അമാനി ഉദ്ഘാടനം ചെയ്തു.
രിസാല സ്റ്റഡി സര്‍ക്കിള്‍ നാഷനല്‍ കലാലയം സെക്രട്ടറി ആബിദ് വയനാട് സാഹിത്യോത്സവ് സന്ദേശ പ്രഭാഷണവും ഗ്ലോബല്‍ എക്‌സിക്യൂട്ടീവ് അംഗം ഷഫീഖ് ജൗഹരി കൊല്ലം സംഘാടക സമിതിയെ പ്രഖ്യാപനവും ഐ സി എഫ് ദമാം സെന്‍ട്രല്‍ സംഘടന കാര്യ സെക്രട്ടറി സലീം സഅദി സാഹിത്യോത്സവ് പ്രഖ്യാപനവും നടത്തി.
ഐ സി എഫ് ഈസ്റ്റേണ്‍ പ്രൊവിന്‍സ് സെക്രട്ടറി നാസര്‍ മസ്താന്‍മുക്ക്, സെന്‍ട്രല്‍ ദഅവ സെക്രട്ടറി അര്‍ഷാദ് കണ്ണൂര്‍, ആര്‍ എസ് സി നാഷനല്‍ സംഘടന സെക്രട്ടറി സാദിഖ് ജഫനി, സിദ്ധീഖ് ഇര്‍ഫാനി കുനിയില്‍, മാധ്യമ പ്രവര്‍ത്തകന്‍ ലുഖ്മാന്‍ വിളത്തൂര്‍, സാംസ്‌കാരിക രംഗത്തെ പ്രമുഖരും സംബന്ധിച്ചു.
പതിനാലാമത് എഡിഷന്‍ സാഹിത്യോത്സവ് സംഘാടക സമിതി ചെയര്‍മാനായി സലീം സഅദി താഴെക്കോടിനെ തിരഞ്ഞെടുത്തു. അബ്ദുല്ല വിളയിലാണ് ജനറല്‍ കണ്‍വീനര്‍. എഴുപത് അംഗ സമിതിയെയും തെരെഞ്ഞെടുത്തു. സോണ്‍ വിസ്ഡം സെക്രട്ടറി റെംജു റഹ്മാന്‍ കായംകുളം സ്വാഗതവും ആഷിഖ് ആലപ്പുഴ നന്ദിയും പറഞ്ഞു.