Qatar
പതിനാലാമത് എഡിഷന്‍ ഖത്വര്‍ സാഹിത്യോത്സവ്; സ്വാഗതസംഘമായി
മുഗളിനയില്‍ വെച്ച് നടന്ന സംഗമം ഐ സി എഫ് ഖത്വര്‍ നാഷനല്‍ പ്രസിഡന്റ് പറവണ്ണ അബ്ദുള്‍ റസാഖ് ഉസ്താദ് ഉദ്ഘാടനം നിര്‍വ്വഹിച്ചു
ദോഹ | പ്രവാസി വിദ്യാര്‍ഥികളുടേയും യുവതയുടേയും സര്‍ഗശേഷിയും ആവിഷ്‌കാരങ്ങളും പരിപോഷിപ്പിക്കാനായി കലാലയം സാംസ്‌കാരിക വേദി സംഘടിപ്പിക്കുന്ന പതിനാലാമത് എഡിഷന്‍ ഖത്വര്‍ നാഷനല്‍ സാഹിത്യോത്സവിന് സ്വാഗതസംഘമായി. റഹ്മത്തുല്ലാ സഖാഫി ചീക്കോട് (ചെയര്മാന്‍), ഉമര്‍ കുണ്ടുതോട് (ജനറല്‍ കണ്‍വീനര്‍), ജമാല്‍ അസ്ഹരി ( ട്രഷറര്‍) എന്നിവര്‍ ഉന്നത ഭാരവാഹികളായ വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു.
ആര്‍ എസ് സി ഖത്വര്‍ നാഷനല്‍ ചെയര്‍മാന്‍ ഉബൈദ് വയനാടിന്റെ അധ്യക്ഷതയില്‍ മുഗളിനയില്‍ വെച്ച് നടന്ന സംഗമം ഐ സി എഫ് ഖത്വര്‍ നാഷനല്‍ പ്രസിഡന്റ് പറവണ്ണ അബ്ദുള്‍ റസാഖ് ഉസ്താദ് ഉദ്ഘാടനം നിര്‍വ്വഹിച്ചു .
ആര്‍ എസ് സി ഗ്ലോബല്‍ ജി ഡി സെക്രട്ടറി ജലീല്‍ ബുഖാരി സാഹിത്യോത്സവ് സന്ദേശ പ്രഭാഷണം നടത്തി. ആസ്വാദനത്തെ ഏറെ ഇഷ്ടപ്പെടുന്ന ന്യൂജന്‍ യുവത്വത്തിന് നന്മയുടെ സന്ദേശം വിളിച്ചോതുന്ന സാഹിത്യോത്സവുകള്‍ പ്രവാസലോകത്ത് ബദലുകള്‍ സൃഷ്ടിക്കുകയാണ് എന്ന് അദ്ദേഹം പറഞ്ഞു. ആര്‍ എസ് സി ഗ്ലോബല്‍ നേതൃത്വം ഹബീബ് മാട്ടൂല്‍, മൊയ്തീന്‍ ഇരിങ്ങല്ലൂര്‍, നിഷാദ് അഹ്സനി, ഷഫീഖ് കണ്ണപുരം, നൗഫല്‍ ലത്വീഫി, ഷക്കീര്‍ അലി ബുഖാരി തുടങ്ങിയവര്‍ സംബന്ധിച്ചു.