Connect with us

Saudi Arabia

പതിനാലാമത് പ്രവാസി സാഹിത്യോത്സവ് 2024 : സഊദി ഈസ്റ്റ് നാഷനല്‍ സ്വാഗതസംഘം രൂപീകരിച്ചു

അബ്ദുല്‍ ഹമീദ് സഖാഫി ചെയര്‍മാനും, ബഷീര്‍ നല്ലളം ജനറല്‍ കണ്‍വീനറുമായ 121 അംഗ സംഘാടക സമിതി നിലവില്‍ വന്നു

Published

|

Last Updated

റിയാദ്  | രിസാല സ്റ്റഡി സര്‍ക്കിള്‍ കലാലയം സാംസ്‌കാരിക വേദിയുടെ കീഴില്‍ വര്‍ഷം തോറും വിപുലമായി നടത്തിവരാറുള്ള പ്രവാസി സാഹിത്യോത്സവിന്റെ 14 മത് എഡിഷന്‍ സഊദി ഈസ്റ്റ് നാഷനല്‍ സ്വാഗതസംഘം രൂപീകരിച്ചു. വിവിധ രാഷ്ട്രീയ സാംസ്‌കാരിക സാമൂഹിക സാഹിത്യ പ്രവര്‍ത്തകര്‍ പങ്കെടുത്ത സംഗമം ഐ സി എഫ് ഹാഇല്‍ ജനറല്‍ സെക്രട്ടറി ബഷീര്‍ നല്ലളം ഉദ്ഘാടനം ചെയ്തു.

സാംസ്‌കാരിക രംഗത്തെ ഒട്ടും ആശാവഹമല്ലാത്ത വര്‍ത്തമാനകാലത്ത് യുവതയെയും വിദ്യാര്‍ത്ഥികളെയും ധാര്‍മിക വഴിയില്‍ കൊണ്ടുവരാനും മനുഷ്യത്വമുള്ള പ്രബുദ്ധരായ ഒരു തലമുറയെ വാര്‍ത്തെടുക്കാനും ഇത്തരം കലാ സാംസ്‌കാരിക പരിപാടികള്‍ അനിവാര്യമാണെന്ന് സംഗമം അഭിപ്രായപ്പെട്ടു.

ആര്‍എസ് സി നാഷനല്‍ ചെയര്‍മാന്‍ ഇബ്രാഹിം അംജദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഗമത്തില്‍ ആര്‍ എസ് സി ഗ്ലോബല്‍ പ്രതിനിധി സലീം പട്ടുവം സന്ദേശപ്രഭാഷണം നടത്തി, ഐ സി എഫ് പ്രൊവിന്‍സ് പ്രസിഡന്റ് ഹമീദ് സഖാഫി, എംബസി കോര്‍ഡിനേറ്ററും സാമൂഹിക പ്രവര്‍ത്തകനുമായ ചാന്‍സ അബ്ദുല്‍ റഹ്മാന്‍, കെ എം സി സി ഹയില്‍ ജനറല്‍ സെക്രട്ടറി ബാപ്പു എസ്റ്റേറ്റ് മുക്ക്, ഹായില്‍ ലുലു ജനറല്‍ മാനേജര്‍ നൗഫല്‍ തൃശ്ശൂര്‍, ഐ സി എഫ് ഹയില്‍ നേതാവ് അബ്ദുല്‍ റഹ്മാന്‍ മദനി, അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് പ്രതിനിധി അജ്മല്‍, ഹായില്‍ പ്രവാസി കൂട്ടായ്മ പ്രതിനിധി രജീഷ് ഇരിട്ടി, ഒ ഐ സി സി പ്രതിനിധി ഹൈദര്‍, നവോദയ പ്രതിനിധി ജസീല്‍, അഫ്‌സല്‍ കായംകുളം, മുസമ്മില്‍ എന്നിങ്ങനെ കലാ സാംസ്‌കാരിക സാമൂഹിക രാഷ്ട്രീയ വ്യാപാര രംഗത്തെ പ്രമുഖര്‍ സംസാരിച്ചു. ആര്‍ എസ് സി ഗ്ലോബല്‍ സെക്രട്ടറി കബീര്‍ ചേളാരി സ്വാഗത സംഘ കമ്മറ്റിയെ പ്രഖ്യാപിച്ചു. അബ്ദുല്‍ ഹമീദ് സഖാഫി ചെയര്‍മാനും, ബഷീര്‍ നല്ലളം ജനറല്‍ കണ്‍വീനറുമായ 121 അംഗ സംഘാടക സമിതിയാണ് നിലവില്‍ വന്നത്.

നവംബര് എട്ടിന് ഹാഇലില്‍ വെച്ച് നടക്കുന്ന നാഷനല്‍ സാഹിത്യോത്സവില്‍ റിയാദ്, അല്‍ അഹ്സ, അല്‍ ഖസീം, ഹായില്‍ , അല്‍ ജൗഫ്, ജുബൈല്‍, ദമാം , അല്‍ ഖോബാര്‍, തുടങ്ങി ഒന്‍പത് സോണുകളില്‍ നിന്നും വിവിധ ക്യാമ്പസുകളില്‍ നിന്നുമായി രണ്ടായിരത്തോളം മത്സരാര്‍ത്ഥികള്‍ പങ്കെടുക്കും.

 

Latest