Connect with us

Business

ഇന്ത്യയിൽ നിന്നുള്ള വാഹന കയറ്റുമതിയിൽ 15.5% വർധന

കാറുകൾ കയറ്റുമതി ചെയ്തതിൽ മാരുതി സുസുക്കി ആണ് മുന്നിൽ. 69962 കാറുകൾ മാരുതി സുസുക്കി വിദേശത്തേക്ക് അയച്ചു.

Published

|

Last Updated

ന്യൂഡൽഹി | ഇന്ത്യയിൽ നിന്നുള്ള വാഹന കയറ്റുമതി ഈ സാമ്പത്തിക വർഷത്തെ ആദ്യ ക്വാർട്ടറിൽ 15.5 ശതമാനം വർധിച്ചതായി റിപ്പോർട്ട്. 11,92,577 വാഹനങ്ങളാണ് ഈ സാമ്പത്തിക വർഷം ഇതുവരെ കയറ്റുമതി ചെയ്തത്. കഴിഞ്ഞ വർഷം ഇത് 10,32,499 ആണ്.

ഇരുചക്ര വാഹനങ്ങൾ ആണ് ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്തത്. 9,23,148 വാഹനങ്ങളാണ് കയറ്റുമതി ചെയ്തത്. 17% ആണ് വർധന. കഴിഞ്ഞവർഷം ഇത് 7,91,316 ആണ്. കൊമേഴ്ഷ്യൽ, പാസഞ്ചർ വാഹനങ്ങളുടെ കയറ്റുമതിയിലും വർധനയുണ്ട്. കഴിഞ്ഞവർഷം 1,52,156 പാസഞ്ചർ വാഹനം കയറ്റുമതി ചെയ്ത സ്ഥാനത്ത് ഇത്തവണ 1,80,483 എണ്ണമാണ് ഇന്ത്യയിൽ നിന്നും കപ്പൽ കയറിയത്.

കാറുകൾ കയറ്റുമതി ചെയ്തതിൽ മാരുതി സുസുക്കി ആണ് മുന്നിൽ. 69962 കാറുകൾ മാരുതി സുസുക്കി വിദേശത്തേക്ക് അയച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 7000 ത്തോളം കാറുകൾ അധികം കയറ്റുമതി ചെയ്തു. തൊട്ടു പിറകിൽ ഹ്യുണ്ടായി ആണ്. 42600 കാറുകളാണ് വിദേശ വിപണിയിലേക്ക് അയച്ചത്. കഴിഞ്ഞവർഷം ഇത് 35,000 ആണ്.

കൊമേർഷ്യൽ വാഹന വില്പനയിൽ എട്ടു ശതമാനമാണ് വർധന. ഇത്തവണ 15741 വാഹനം കയറ്റുമതി ചെയ്തു. കഴിഞ്ഞവർഷം ഇത് 14625 ആണ്.

Latest