Connect with us

International

ചൈനയില്‍ കെട്ടിടത്തിന് തീപ്പിടിച്ച് 15 പേര്‍ മരിച്ചു; 44 പേര്‍ക്ക് പരുക്ക്

കിഴക്കന്‍ ചൈനയിലെ ജിയാങ്‌സു പ്രവിശ്യയുടെ തലസ്ഥാനമായ നാന്‍ജിംഗിലാണ് അപകടം.

Published

|

Last Updated

ബെയിംജിഗ് | ചൈനയില്‍ കെട്ടിടത്തിന് തീപ്പിടിച്ച് 15 പേര്‍ മരിക്കുകയും 44 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. സമാനമായ അപകടത്തില്‍ ഒരുമാസം മുമ്പ് 39 പേര്‍ മരിച്ചിരുന്നു. കിഴക്കന്‍ ചൈനയിലെ ജിയാങ്‌സു പ്രവിശ്യയുടെ തലസ്ഥാനമായ നാന്‍ജിംഗിലാണ് അപകടം.

ഇലക്ട്രിക്കല്‍ സൈക്കിളുകള്‍ വെച്ചിരുന്ന കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ നിന്നാണ് തീപ്പിടുത്തമുണ്ടായതെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടെ ചൈനയില്‍ നടക്കുന്ന രണ്ടാമത്തെ വലിയ തീപ്പിടുത്തമാണിത്.

ജനുവരി 24 ന് കിഴക്കന്‍ ചൈനയിലെ ജിയാഗ്‌സി പ്രവിശ്യയിലെ സിന്‍യു സിറ്റയില്‍ കെട്ടിടത്തിന് തീപ്പിടിച്ച് 39 പേര്‍ മരിക്കുകയും 9 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Latest