Connect with us

National

രാജസ്ഥാനില്‍ ശിവരാത്രി ആഘോഷങ്ങള്‍ക്കിടെ 15 പേര്‍ക്ക് ഷോക്കേറ്റു

15 കുട്ടികള്‍ക്കാണ് ഷോക്കേറ്റത്. 3 പേരുടെ നില ഗുരുതരം

Published

|

Last Updated

ജയ്പൂര്‍ | രാജസ്ഥാനിലെ കോട്ടയില്‍ ശിവരാത്രി ആഘോഷങ്ങള്‍ക്കിടെ 15 പേര്‍ക്ക് ഷോക്കേറ്റു. ശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടന്ന ശിവഘോഷയാത്രക്കിടെയാണ് 15 കുട്ടികള്‍ക്ക് ഷോക്കേറ്റത്.

പരിക്കേറ്റവരെ എം ബി എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 3 പേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. വൈദ്യുത വകുപ്പിന്റെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. അപകടത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥയുണ്ടായി.

Latest