Kerala
കണ്ണൂരില്‍ 15കാരന്‍ പുഴയില്‍ മുങ്ങി മരിച്ചു
കൂട്ടുകാരോടൊപ്പം ആയിപ്പുഴ ഭാഗത്ത് കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ ഒഴുക്കില്‍പെടുകയായിരുന്നു

കണ്ണൂര്‍ | കണ്ണൂര്‍ ഇരിക്കൂര്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി ഒഴുക്കില്‍പെട്ട് മുങ്ങി മരിച്ചു. ഇരിക്കൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി ആയിപ്പുഴ ഷാമില്‍ മന്‍സിലില്‍ മുഹമ്മദ് ഷാമിലാണ് (15) മരിച്ചത്.
പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ നടക്കുന്നതിനാല്‍ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ഥികള്‍ക്ക് അവധി നല്‍കിയിരുന്നു. കൂട്ടുകാരോടൊപ്പം ആയിപ്പുഴ ഭാഗത്ത് കുളിക്കാന്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം. ഒഴുക്കില്‍പെട്ട ഷാമിലിനെ മീന്‍പിടുത്തക്കാരും നാട്ടുകാരും കൂടി രക്ഷപ്പെടുത്തി കരയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഔറംഗസീബ്-റഷീദ ദമ്പതികളുടെ മകനാണ്.
---- facebook comment plugin here -----