Connect with us

Kerala

വല്ലപ്പുഴയില്‍ 15കാരിയെ കാണാതായ സംഭവം; കൂടെ ട്രെയിനില്‍ യാത്ര ചെയ്തുവെന്ന് സംശയിക്കുന്ന യുവാവിന്റെ രേഖാചിത്രം പുറത്തുവിട്ടു

ജില്ലാ പോലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ രണ്ട് ഡിവൈഎസ്പിമാര്‍, സിഐമാര്‍, എസ്‌ഐമാര്‍ അടങ്ങുന്ന 36 അംഗ സംഘം അഞ്ച് ടീമുകളായാണ് അന്വേഷണം നടത്തുന്നത്.

Published

|

Last Updated

പാലക്കാട് | പാലക്കാട് വല്ലപ്പുഴയില്‍ കാണാതായ 15കാരിയുടെ കൂടെ ട്രെയിനില്‍ യാത്ര ചെയ്തുവെന്ന് സംശയിക്കുന്ന യുവാവിന്റെ രേഖാചിത്രം പുറത്തുവിട്ട് പോലീസ്. വല്ലപ്പുഴ സ്വദേശി അബ്ദുല്‍ കരീമിന്റെ മകള്‍ ഷഹന ഷെറിനെയാണ് കാണാതായത്.കുട്ടിയെ കാണാതായിട്ട് ഇന്നേക്ക് ആറ് ദിവസം പിന്നിട്ടു. ട്രെയിനിലെ സഹ യാത്രക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് യുവാവിന്റെ രേഖാചിത്രം പുറത്തുവിട്ടത്.

പരശുറാം എക്‌സ്പ്രസില്‍ പട്ടാമ്പി റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഷഹന ഷെറിന്‍ യാത്ര ചെയ്തതായി സംശയമുണ്ടായിരുന്നു. വീട്ടില്‍ നിന്നു ട്യൂഷനു പോയ പെണ്‍കുട്ടി കൂട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് ബന്ധു വീട്ടിലേക്കെന്ന വ്യാജേന പോവുകയായിരുന്നു. വസ്ത്രം മാറി മുഖമടക്കം മറച്ച് ബുര്‍ഖ ധരിച്ചാണ് പെണ്‍കുട്ടി പോയതെന്ന് കൂട്ടുകാരികള്‍ വ്യക്തമാക്കി.

പെണ്‍കുട്ടി സ്‌കൂളിലെത്താത്ത കാര്യം അധ്യാപകര്‍ അറിയിച്ചതതോടെയാണ് മാതാപിതാക്കള്‍ വിവരം അറിയുന്നത്.തുടര്‍ന്ന് വീട്ടുകാര്‍  പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പെണ്‍കുട്ടി മുഖം മറച്ചതും കുട്ടിയുടെ കൈയില്‍ ഫോണില്ലാത്തതുമാണ് അന്വേഷണത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നത്.

ജില്ലാ പോലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ രണ്ട് ഡിവൈഎസ്പിമാര്‍, സിഐമാര്‍, എസ്‌ഐമാര്‍ അടങ്ങുന്ന 36 അംഗ സംഘം അഞ്ച് ടീമുകളായാണ് അന്വേഷണം നടത്തുന്നത്.

---- facebook comment plugin here -----

Latest