National
മീററ്റില്‍ 15 കാരന്‍ സ്വയം വെടിയുതിര്‍ത്തുമരിച്ചു
കുട്ടിക്ക് തോക്ക് എവിടെനിന്ന് ലഭിച്ചു എന്നതടക്കമുളള കാര്യങ്ങളില്‍ പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

മീററ്റ് | മീററ്റിലെ ഭവന്‍പുര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ 15കാരന്‍ സ്വയം വെടിയുതിര്‍ത്ത് മരിച്ചു.അമ്മയും സഹോദരനും വഴക്ക് പറഞ്ഞതിന്റെ പേരിലാണ് ഒമ്പതാം ക്ലാസുകാരനായ കുട്ടി ജീവനൊടുക്കിയത്.
ഞായറാഴ്ച കുറ്റകൃത്യസംഘത്തില്‍പെട്ട മറ്റൊരു കുട്ടിയുമായി 15കാരന്‍ സംസാരിച്ചത് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.ഇതിന്റെ പേരില്‍ കുട്ടിയെ അമ്മയും സഹോദരനും ചീത്ത പറഞ്ഞിരുന്നു. വിഷമത്തിലായ കുട്ടി, തന്റെ മുറിയില്‍ കയറി കതക് കുറ്റിയിട്ടു.തുടര്‍ന്ന് വെടിയുതിര്‍ത്ത് മരിക്കുകയായിരുന്നു.
ഒമ്പതാംക്ലാസുകാരന് എങ്ങനെ തോക്ക് ലഭിച്ചു എന്നതടക്കമുള്ള കാര്യങ്ങളില്‍ റൂറല്‍ എസ് പി രാകേഷ് കുമാര്‍ മിശ്രയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തുന്നുണ്ട്.
(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)