nurses strike
1500 രൂപ പ്രതിദിന വേതനം; തൃശൂരില്‍ നഴ്‌സുമാരുടെ സമരം വിജയിച്ചു
ഇടഞ്ഞ് നിന്ന എലൈറ്റ് ആശുപത്രിയും ശമ്പള വര്‍ധനക്ക് സമ്മതിച്ചതോടെ സമരം വിജയിച്ചു
തൃശ്ശൂര്‍ | ശമ്പള വര്‍ധന ആവശ്യപ്പെട്ടു തൃശ്ശൂരില്‍ നഴ്‌സുമാര്‍ നടത്തിവന്ന സമരം വിജയിച്ചു.
1500 രൂപയായി പ്രതിദിന വേതനം വര്‍ധിപ്പിക്കുക, 50% ഇടക്കാലാശ്വാസം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് നഴ്‌സുമാര്‍ 72 മണിക്കൂര്‍ സമരം പ്രഖ്യാപിച്ചത്. ആദ്യദിവസം തന്നെ 29 ആശുപത്രികളും ആവശ്യങ്ങളംഗീകരിച്ചിരുന്നു.
ഇടഞ്ഞ് നിന്ന എലൈറ്റ് ആശുപത്രിയും ശമ്പള വര്‍ധനക്ക് സമ്മതിച്ചതോടെ സമരം വിജയിച്ചു. ആകെയുള്ള 30 ആശുപത്രികളില്‍ 29 മാനേജ്‌മെന്റുകളും ഇന്നലെ തന്നെ വേതനം വര്‍ധിപ്പിച്ചിരുന്നു. എലൈറ്റ് ആശുപത്രി മാത്രമാണ് ഇന്നലെ വേതനം വര്‍ധിപ്പിക്കാതിരുന്നത്. ഇതോടെ സമരം രണ്ടാം ദിവസത്തിലേക്ക് നീണ്ടു. രാവിലെ 11 മണിക്ക് നടന്ന സമരത്തില്‍ ഇവിടെയും വേതനം വര്‍ധിപ്പിക്കാന്‍ ധാരണയായി. ഇതോടെ നഴ്‌സുമാരുടെ സംഘടനയായ യുഎന്‍എയുടെ നേതൃത്വത്തില്‍ തൃശ്ശൂരില്‍ ആഹ്ലാദ പ്രകടനം നടത്തി.