National
രാജ്യത്ത് 159 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു
കോവിഡ് ബാധിച്ചവരില്‍ 92 ശതമാനവും ഹോം ഐസോലേഷനില്‍ തന്നെ സുഖം പ്രാപിക്കുന്നുണ്ട്.
ന്യൂഡല്‍ഹി | രാജ്യത്ത് 159 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആക്റ്റീവ് കേസുകളുടെ എണ്ണം 1623 ആയി ഉയര്‍ന്നെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.24 മണിക്കൂറിനിടെ ഒരു മരണവും സംഭവിച്ചിട്ടുണ്ട്. കേരളത്തിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്.
ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളുടെ എണ്ണത്തില്‍ ഡിസംബര്‍ അഞ്ച് വരെ കുറവുണ്ടായിരുന്നു. അതിനിടെ പുതിയ കോവിഡ് വകഭേദത്തിന്റെ വരവും കലാവസ്ഥയില്‍ വന്ന മാറ്റവുമാണ് നിലവില്‍ കോവിഡ് കേസുകളില്‍ വര്‍ധനയുണ്ടാകാന്‍ കാരണമായി വിലയിരുത്തുന്നത്. അതേസമയം കോവിഡ് ബാധിച്ചവരില്‍ 92 ശതമാനവും ഹോം ഐസോലേഷനില്‍ തന്നെ സുഖം പ്രാപിക്കുന്നുണ്ട്.
ജെഎന്‍ 1 വകഭേദം മൂലം രോഗികളില്‍ വര്‍ധനവ് ഉണ്ടാവുകയോ മരണനിരക്ക് കൂടുകയോ ചെയ്തിട്ടില്ലെന്ന് അധികൃതര്‍ ചൂണ്ടികാട്ടി.