Uae
ദുബൈയിൽ കഴിഞ്ഞ വർഷം 1,59,000 ശസ്ത്രക്രിയകൾ
ഡോക്‌ടർമാർ, നഴ്‌സുമാർ, ഫാർമസിസ്‌റ്റുകൾ, ദന്തഡോക്ടർമാർ, ടെക്‌നീഷ്യൻമാർ എന്നിവരുൾപ്പെടെ 50,000-ത്തിലധികം ഹെൽത്ത്‌കെയർ പ്രൊഫഷണലുകളാണ് എമിറേറ്റിലുള്ളത്.
ദുബൈ | ദുബൈയുടെ ആരോഗ്യ മേഖലയുടെ പ്രകടനവും സ്ഥിതിവിവര കണക്കും പ്രസിദ്ധപ്പെടുത്തി ദുബൈ ഹെൽത്ത് അതോറിറ്റി. 52 ആശുപത്രികളും 50,000-ലധികം ഹെൽത്ത് കെയർ പ്രൊഫഷണലുകളും 6400 കിടക്കകളും ആരോഗ്യ മേഖലയുടെ ശേഷിയിൽ ഉൾപ്പെടുന്നു.
ഡോക്‌ടർമാർ, നഴ്‌സുമാർ, ഫാർമസിസ്‌റ്റുകൾ, ദന്തഡോക്ടർമാർ, ടെക്‌നീഷ്യൻമാർ എന്നിവരുൾപ്പെടെ 50,000-ത്തിലധികം ഹെൽത്ത്‌കെയർ പ്രൊഫഷണലുകളാണ് എമിറേറ്റിലുള്ളത്. റിപ്പോർട്ട് പ്രകാരം 2021-ൽ 159,000 ശസ്ത്രക്രിയകൾ നടത്തി.
എമിറേറ്റിലെ ആരോഗ്യമേഖലയുടെ വലിപ്പവും വളർച്ചയും ഭാവിയിലെ ആവശ്യങ്ങളിലേക്ക് ചുവടുവെക്കാനുള്ള കഴിവുമാണ് റിപ്പോർട്ട് പ്രതിഫലിപ്പിക്കുന്നതെന്ന് ഡി എച്ച് എ റിസർച്ച്, സ്റ്റഡീസ്ആൻഡ് ഡാറ്റാ അനാലിസിസ് വിഭാഗം ഡയറക്ടർ ഖാലിദ് അൽ ജലാഫ് പറഞ്ഞു.
വിദഗ്ധരുടെ സംഘം ആഴത്തിലുള്ള റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ടെന്നും ഡാറ്റയെ അടിസ്ഥാനമാക്കിഭാവി തന്ത്രങ്ങൾ ആസൂത്രണം ചെയ്യുന്നതിനുള്ള മികച്ച ഉപകരണമായി ആരോഗ്യ വിദഗ്ധർ, ആസൂത്രകർ, അക്കാദമിക് വിദഗ്ധർ എന്നിവർക്ക് ഉപയോഗിക്കാമെന്നും അദ്ദേഹം പറഞ്ഞു.