Connect with us

National

16 ബില്ലുകള്‍ ചര്‍ച്ചക്കെടുക്കും; പാര്‍ലിമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന് ഇന്ന് തുടക്കം

16 ബില്ലുകള്‍ ഈ സഭാ കാലയളവില്‍ ചര്‍ച്ചക്കെടുക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

Published

|

Last Updated

ന്യൂഡല്‍ഹി | പാര്‍ലിമെന്റിന്റെ ശൈത്യകാല സമ്മേളനം ഇന്ന് ആരംഭിക്കും. ഈമാസം 29 വരെ നീണ്ടുനില്‍ക്കും. വന സംരക്ഷണ ഭേദഗതി, ട്രേഡ് മാര്‍ക്ക് ഭേദഗതി, കലാ ക്ഷേത്ര ഫൗണ്ടേഷന്‍ ഭേദഗതി തുടങ്ങി 16 ബില്ലുകള്‍ ഈ സഭാ കാലയളവില്‍ ചര്‍ച്ചക്കെടുക്കാനാണ് സര്‍ക്കാര്‍ തീരുമാനം. സമ്മേളനത്തിന് മുന്നോടിയായി കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ സര്‍വകക്ഷി യോഗം വിളിച്ചിരുന്നു.

ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഘട്ട് അധ്യക്ഷനാകുന്ന ആദ്യ രാജ്യസഭാ സമ്മേളനം കൂടിയാണിത്. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം കൊവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കിയാണ് സഭ സമ്മേളിക്കുക. ലോക്‌സഭാ അംഗമായിരിക്കെ അന്തരിച്ച മുലായം സിംഗ് യാദവ് അടക്കമുള്ളവര്‍ക്ക് ഇരുസഭകളും ആദരാഞ്ജലി അര്‍പ്പിക്കും.

വിവിധ വിഷയങ്ങളില്‍ സര്‍ക്കാരിനെതിരെ സഭയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധമുയര്‍ത്തും. ചൈനീസ് കടന്നുകയറ്റം, സംസ്ഥാന സര്‍ക്കാരുകളെ പ്രതിരോധത്തിലാക്കുന്ന ഗവര്‍ണര്‍മാരുടെ നടപടി, കേന്ദ്ര ഏജന്‍സികളുടെ ദുരുപയോഗം, വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയവ ഉയര്‍ത്താനാണ് പ്രതിപക്ഷ തീരുമാനം.

 

---- facebook comment plugin here -----

Latest