Connect with us

National

വ്യാജരേഖ ചമച്ച് 16 കോടി തട്ടി; ഡോക്ടറും സഹോദരിയും പിടിയില്‍

കമ്പനിയില്‍ നിക്ഷേപം വര്‍ധിച്ചപ്പോള്‍, കുറ്റാരോപിതരായ ഇരുവരും വ്യാജരേഖകള്‍ ചമച്ച് ഗന്ധര്‍വ് ഗോയലിനെ പുറത്താക്കി

Published

|

Last Updated

ന്യൂഡല്‍ഹി | വ്യാജ രേഖകള്‍ ചമച്ച് 16 കോടി രൂപ തട്ടിയെടുത്ത കേസില്‍ ഡോക്ടറും സഹോദരിയും പിടിയില്‍. മുഖ്യപ്രതി പരാതിക്കാരിയുമായി ആപ് അധിഷ്ഠിത ബിസിനസ്സ് ആരംഭിക്കുകയും, ഓഹരികള്‍ കുറഞ്ഞ വിലക്ക് വിറ്റ് ഡയറക്ടര്‍ക്ക് 16 കോടിയുടെ നഷ്ടം വരുത്തി എന്നുമാണ് കേസ്. കര്‍ണാടകയിലെ ബംഗളൂരു സ്വദേശിനിയായ ഡോക്ടര്‍ ചെറിയാന്‍, സഹോദരിയും ആര്‍കിടെക്ടുമായ മീനാക്ഷി സിംഗ് എന്നിവരാണ് പിടിയിലായത്. ഒളിവില്‍ കഴിയവെ തമിഴ്നാട്ടിലെ ദിണ്ടിഗലിലുള്ള റിസോര്‍ട്ടില്‍ നിന്നാണ് ഇരുവരും ഡല്‍ഹി സാമ്പത്തിക കുറ്റാന്വേഷണ വകുപ്പിന്റെ പിടിയിലായത്. 2021-ല്‍ കുറ്റാരോപിതരായ സഹോദരങ്ങളും സുഹൃത്തും പങ്കാളിയുമായ ഡോ ഗന്ധര്‍വ്വ് ഗോയലിനൊപ്പം ആരോഗ്യ സംരക്ഷണ മേഖലയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കിയുള്ള ഒരു ആപ് അധിഷ്ഠിത ബിസിനസ്സ് തുടങ്ങി.

സിനാപ്സിക്ക ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ഇരുവരും ചേര്‍ന്ന് ആരംഭിച്ചത്. കമ്പനിയില്‍ നിക്ഷേപം വര്‍ധിച്ചപ്പോള്‍, കുറ്റാരോപിതരായ ഇരുവരും വ്യാജരേഖകള്‍ ചമച്ച് ഗന്ധര്‍വ് ഗോയലിനെ പുറത്താക്കി. കുറ്റാരോപിതരായ ഡോ.ചെറിയാനും മീനാക്ഷിയും ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്നും ഡോക്യുസൈന്‍ അനുബന്ധം ഉപയോഗിച്ച് ഡോ.ഗന്ധര്‍വ്വ് ഗോയലിന്റെ വ്യാജ ഒപ്പിന്റെ അടിസ്ഥാനത്തിലാണ് ഇയാളുടെ ഓഹരികള്‍ സ്വന്തമാക്കിയതെന്നും പോലീസ് പറഞ്ഞു.