Uae
ദുബൈയിൽ 16 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ വരുന്നു
ഉന്നത വിദ്യാഭ്യാസത്തിനുള്ള ആഗോള ലക്ഷ്യസ്ഥാനമെന്ന നിലയിൽ ദുബൈയെ ഉയർത്തിക്കൊണ്ടുവന്ന് കൂടുതൽ അന്താരാഷ്ട്ര വിദ്യാർഥികളെയും സർവകലാശാലകളെയും ആകർഷിക്കുക തുടങ്ങിയവ ലക്ഷ്യമിട്ട് രൂപപ്പെടുത്തിയ വിദ്യാഭ്യാസ തന്ത്രം 2033ന്റെ ഭാഗമാണിത്.
![](https://assets.sirajlive.com/2025/01/dubai-897x538.gif)
ദുബൈ|നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി (കെ എച്ച് ഡി എ) 16 അന്താരാഷ്ട്ര സർവകലാശാലകൾക്ക് ഈയിടെ ലൈസൻസ് നൽകിയത് വിദ്യാർഥികൾക്ക് ലോകോത്തര പഠനത്തിന് അവസരമൊരുക്കും. ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രാലയവുമായി സഹകരിച്ചാണ് നടപടികൾ നടത്തിയത്. ഉന്നത വിദ്യാഭ്യാസത്തിനുള്ള ആഗോള ലക്ഷ്യസ്ഥാനമെന്ന നിലയിൽ ദുബൈയെ ഉയർത്തിക്കൊണ്ടുവന്ന് കൂടുതൽ അന്താരാഷ്ട്ര വിദ്യാർഥികളെയും സർവകലാശാലകളെയും ആകർഷിക്കുക തുടങ്ങിയവ ലക്ഷ്യമിട്ട് രൂപപ്പെടുത്തിയ വിദ്യാഭ്യാസ തന്ത്രം 2033ന്റെ ഭാഗമാണിത്.
യൂണിവേഴ്‌സിറ്റി ഓഫ് മാഞ്ചസ്റ്റർ, ലൂയിസ്, ഹൾട്ട് ഇന്റർനാഷണൽ ബിസിനസ് സ്‌കൂൾ, സൈ യൂണിവേഴ്‌സിറ്റി കോളജ്, മിഡിൽസെക്‌സ് യൂണിവേഴ്‌സിറ്റി ദുബൈ, എസ്‌മോഡ് ദുബൈ, യൂണിവേഴ്‌സിറ്റി ഓഫ് യൂറോപ്പ് ഫോർ അപ്ലൈഡ് സയൻസസ്, ബീറ്റ്സ് പിലാനി ദുബൈ ക്യാമ്പസ്, മർഡോക്ക് യൂണിവേഴ്‌സിറ്റി, ജോർജ് ടൗൺ യൂണിവേഴ്‌സിറ്റി, സ്‌കെമ ബിസിനസ് സ്‌കൂൾ, ഇ എസ് സി പി ബിസിനസ് സ്‌കൂൾ, യൂണിവേഴ്‌സിറ്റി ഓഫ് ബ്രാഡ്‌ഫോർഡ്, മണിപ്പാൽ അക്കാദമി ഓഫ് ഹയർ എഡ്യൂക്കേഷൻ, കർട്ടിൻ യൂണിവേഴ്‌സിറ്റി, ഡി മോണ്ട്‌ഫോർട്ട് യൂണിവേഴ്‌സിറ്റി ലെസ്റ്റർ എന്നിവയാണ് ലൈസൻസ് ലഭിച്ച അന്താരാഷ്ട്ര സർവകലാശാലകൾ.