Connect with us

Kerala

പാലക്കാട് സ്വകാര്യ ബസ് മറിഞ്ഞ് 16 പേര്‍ക്ക് പരുക്ക്

പാലക്കാട്ട് നിന്ന് തിരുവില്വാമലയിലേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്

Published

|

Last Updated

പാലക്കാട് | കണ്ണന്നൂരിന് സമീപം സ്വകാര്യ ബസ് മറിഞ്ഞ് 16 പേര്‍ക്ക് പരുക്ക്. ബസിലെ യാത്രക്കാരായിരുന്ന കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് പരുക്കേറ്റത്.

പാലക്കാട്ട് നിന്ന് തിരുവില്വാമലയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. പരുക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല.

Latest