Connect with us

International

ഗസയില്‍ ഇസ്‌റാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടു

ആക്രണത്തില്‍ ക്യാമ്പിന് സമീപമുള്ള നിരവധി ആളുകള്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

Published

|

Last Updated

ഗസ |ഗസ മുനമ്പില്‍ ഇസ്‌റാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 16 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു.
ഞായറാഴ്ച പുലര്‍ച്ചെ ദെയര്‍ എല്‍-ബലാഹിലെ അഭയാര്‍ഥി ക്യാമ്പില്‍ ഉറങ്ങിക്കിടക്കുന്നവര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ഒരു കുടുംബത്തിലെ കുട്ടികളടക്കം അഞ്ച് പേരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും.

അര്‍ദ്ധരാത്രിയില്‍ ഒരു വലിയ സ്‌ഫോടനം കേട്ടാണ് തങ്ങള്‍ ഉണര്‍ന്നതെന്ന് ആക്രമണത്തിന് ദൃക്സാക്ഷിയായ മഹ്മൂദ് ഫയാദ് പറഞ്ഞു. ഉച്ചത്തിലുള്ള നിലവിളി കേട്ട് ഞങ്ങള്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതാണ് കണ്ടതെന്നും അദ്ദേഹം വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു.ആക്രണത്തില്‍ ക്യാമ്പിന് സമീപമുള്ള നിരവധി ആളുകള്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ ഗസയ്ക്കെതിരായ ഇസ്‌റാഈല്‍ നടത്തുന്ന ആക്രമണത്തില്‍ 44,708 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 106,050 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി ഗസയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു

 

Latest