Kerala
16കാരന് സ്‌പെഷ്യല്‍ സ്‌കൂളില്‍ ക്രൂര മര്‍ദനം: ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി
തിരുവനന്തപുരം വെള്ളറട സ്‌നേഹ ഭവന്‍ സ്‌പെഷ്യല്‍ സ്‌കൂളിലാണ് സംഭവം
പത്തനംതിട്ട |ഓട്ടിസം ബാധിച്ച കുട്ടിയെ സ്‌പെഷ്യല്‍ സ്‌കൂളില്‍ വെച്ച് ക്രൂരമായി മര്‍ദിച്ചതായി പരാതി. തിരുവല്ല ചാത്തങ്കരി സ്വദേശിയായ 16കാരനാണ് മര്‍ദനമേറ്റത്. തിരുവനന്തപുരം വെള്ളറട സ്‌നേഹ ഭവന്‍ സ്‌പെഷ്യല്‍ സ്‌കൂളിലാണ് സംഭവം. വിദ്യാര്‍ഥിയുടെ ശരീരമാസകലം മര്‍ദനമേറ്റപാടുകള്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ബന്ധുക്കള്‍ വിവരം അറിയുന്നത്.
തുടര്‍ന്ന് കുട്ടിക്ക് മര്‍ദനമേറ്റെന്ന് ചാത്തങ്കരി പിഎച്ച്‌സിയിലെ ഡോക്ടറും സ്ഥിരീകരിച്ചതോടെ ബന്ധുക്കള്‍ പുളിക്കീഴ് പോലീസിലും ചൈല്‍ഡ് ലൈനിലും പരാതി നല്‍കി.
---- facebook comment plugin here -----