Kerala
16കാരിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു; പ്ലസ് ടു വിദ്യാര്‍ഥി അറസ്റ്റില്‍
അസൈന്‍മെന്റ് എഴുതാന്‍ സഹായിക്കണം എന്നാവശ്യപ്പെട്ടാണ് ശ്രീശങ്കര്‍ 16കാരിയെ വീട്ടിലെത്തിച്ചത്

ആലപ്പുഴ | സഹപാഠിയായ 16കാരി പെണ്‍കുട്ടിയെ വീട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ പ്ലസ് ടു വിദ്യാര്‍ഥി അറസ്റ്റില്‍. ആലപ്പുഴ എഎന്‍ പുരം സ്വദേശി ശ്രീശങ്കര്‍ (18) ആണ് പിടിയിലായത്.അസൈന്‍മെന്റ് എഴുതാന്‍ സഹായിക്കണം എന്നാവശ്യപ്പെട്ടാണ് ശ്രീശങ്കര്‍ 16കാരിയെ വീട്ടിലെത്തിച്ചത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നു പോലീസ് എത്തി പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
നേരത്തെഎയര്‍ ഗണ്‍ ചൂണ്ടി സഹൃത്തിനെ ഭീഷണിപ്പെടുത്തിയതിനും മര്‍ദ്ദിച്ചതിനും ഇയാള്‍ക്കെതിരെ മാസങ്ങള്‍ക്ക് മുന്‍പ് കേസെടുത്തിരുന്നു.
---- facebook comment plugin here -----