Connect with us

Kerala

സ്‌കൂട്ടര്‍ ഓടിച്ച 16 വയസ്സുകാരന്‍ അപകടത്തില്‍ മരിച്ചു; ഇടിച്ച കാറിന്റെ ഉടമയും കുട്ടിയുടെ പിതാവും പ്രതികള്‍

രാത്രി കൂട്ടുകാരനുമൊത്ത് പിതാവിന്റെ പേരിലുള്ള സ്‌കൂട്ടറില്‍ സിനിമക്ക് പോയതായിരുന്നു പതിനാറുകാരന്‍.

Published

|

Last Updated

ചങ്ങനാശ്ശേരി | സ്‌കൂട്ടര്‍ ഓടിച്ച 16 വയസ്സുകാരന്‍ അപകടത്തില്‍ മരിച്ചു. സംഭവത്തില്‍ അപകടത്തിനിടയാക്കിയ കാര്‍ ഓടിച്ചയാളും കുട്ടിയുടെ പിതാവും പ്രതികള്‍. കഴിഞ്ഞ 29ന് ചങ്ങനാശ്ശേരി എസ്റ്റേറ്റ് പടിയിലാണ് സംഭവം.

രാത്രി കൂട്ടുകാരനുമൊത്ത് പിതാവിന്റെ പേരിലുള്ള സ്‌കൂട്ടറില്‍ സിനിമക്ക് പോയതായിരുന്നു പതിനാറുകാരന്‍. എസ്റ്റേറ്റ് പടി ഭാഗത്ത് വച്ച് എതിരെ വന്ന കാര്‍ സ്‌കൂട്ടറില്‍ വന്നിടിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. കൂടെ യാത്ര ചെയ്ത കുട്ടിക്ക് ഗുരുതര പരുക്കേറ്റു.

പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് സ്‌കൂട്ടര്‍ ഓടിക്കാന്‍ അനുവാദം കൊടുത്തതിന്റെ പേരിലാണ് കേരള മോട്ടോര്‍ വാഹന നിയമ പ്രകാരം രജിസ്‌ട്രേഡ് ഓണറും കുട്ടിയുടെ പിതാവുമായ ആള്‍ പ്രതി ചേര്‍ക്കപ്പെട്ടത്.

 

Latest