Kerala
16കാരനായ മകന്‍ ഇരുചക്ര വാഹനുമായി റോഡില്‍; അമ്മക്കെതിരെ കേസ്
വാഹന പരിശോധനയ്ക്കിടയിലാണ് വര്‍ക്കല പാളയംകുന്ന് ഭാഗത്തേക്ക് ഇരുചക്ര വാഹനം ഓടിച്ചു വരുന്ന 16 കാരനെ കാണുന്നത്
തിരുവനന്തപുരം | 16കാരനായ മകന് ഇരുചക്രവാഹനമോടിക്കാന്‍ നല്‍കിയ അമ്മക്കെതിരെ പോലീസ് കേസെടുത്തു. വര്‍ക്കല പാളയംകുന്ന് പോസ്റ്റ് ഓഫീസ് ജീവനക്കാരിയായ അമ്മക്കെതിരെയാണ് അയിരൂര്‍ പോലീസ് കേസെടുത്തിരിക്കുന്നത്
വാഹന പരിശോധനയ്ക്കിടയിലാണ് വര്‍ക്കല പാളയംകുന്ന് ഭാഗത്തേക്ക് ഇരുചക്ര വാഹനം ഓടിച്ചു വരുന്ന 16 കാരനെ കാണുന്നത്.കുട്ടിയെ ചോദ്യം ചെയ്തതില്‍ നിന്ന് അമ്മയാണ് വാഹനമോടിക്കാന്‍ നല്‍കിയതെന്ന് കുട്ടി പറഞ്ഞു. തുടര്‍ന്ന് അമ്മക്കെതിരെ കേസെടുക്കുകയായിരുന്നു. 50000 രൂപ പിഴയോ, ഒരു വര്‍ഷം തടവു ശിക്ഷയോ അല്ലെങ്കില്‍ രണ്ടുംകൂടി ഒരുമിച്ചോ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ് നടത്തിയതെന്ന് അയിരൂര്‍ പോലീസ് അറിയിച്ചു.
---- facebook comment plugin here -----